Saturday, April 20, 2024
HomeInternationalബെർണി സാൻഡേർസ് മത്സരരംഗത്തുനിന്നും പിന്മാറി

ബെർണി സാൻഡേർസ് മത്സരരംഗത്തുനിന്നും പിന്മാറി

വെര്‍മോണ്ട്: സെനറ്റര്‍ ബെര്‍ണി സാന്‍ഡേര്‍സ് ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനുള്ള മത്സരരത്തിനിന്നും പിന്മാറി.ഏപ്രിൽ 8 ബുധനാഴ്ച  രാവിലെയാണ് ബെർണിയുടെ ഔദ്യോകീക പ്രഖ്യാപനം ഉണ്ടായത് .

ഡെമോക്രാറ്റിക്‌ പ്രൈമറിയിൽ മെച്ചപെട്ട  പ്രകടനം കാഴ്ചവെക്കാനാവാത്തതാണ് മത്സരരംഗത്തുനിന്നും വെര്മോണ്ട് സെനറ്റർ പിൻവാങ്ങാൻ കാരണമായത്. ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്നസാന്‍ഡേഴ്‌സ് സാധാരണ ജനനങ്ങള്‍ക്ക് ഗുണകരമായ ഒട്ടേറേ നയങ്ങളാണു മുന്നോട്ടു വെച്ചിരുന്നത് .  78-കാരനായ അദ്ധേഹത്തിനുപിന്നില്‍ യുവതലമുറ സുശക്തമയി നിലയുറപ്പിച്ചിരുന്നു ..ബെര്‍ണി.സാണ്ടേഴ്‌സ് മത്സരത്തിൽ നിന്നും പിന്മാറിയതോടെ ജോ ബൈഡന്റെ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പായി..

ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഇതുവരെ 879 ഡലിഗേറ്റുകലെയാണ്  സാന്‍ഡേഴ്‌സിനു  ലഭിച്ചത്. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനു 1165 ഡെലിഗേറ്റുകളെയും ലഭിച്ചിട്ടുണ്ട് . സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍  1991ഡെലിഗേറ്റുകളുടെ പിന്തുണ ആവശ്യമാണ് .നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ട്രംമ്പും ബൈഡനും തമ്മിൽ വാശിയേറിയ മത്സരം നടക്കും . അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെ ശക്തമായ വെല്ലുവിളി ഉയർത്താൻ ഈ സാഹചര്യത്തിൽ ബൈഡനു കഴിയുമെന്ന് കരുതുന്നില്ല.  നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ട്രംപ് അടുത്ത നാലുവർഷ ത്തേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ്   രാഷ്‌ടീയ നിരീക്ഷരുടെ അഭിപ്രായം . .

RELATED ARTICLES
- Advertisment -

Most Popular

Recent Comments