Friday, March 29, 2024
HomeNationalരാജ്യത്തെ നിയമത്തിനു കീഴടങ്ങി ജസ്റ്റിസ് കർണൻ ജയിലിൽ പോകേണ്ടി വരും

രാജ്യത്തെ നിയമത്തിനു കീഴടങ്ങി ജസ്റ്റിസ് കർണൻ ജയിലിൽ പോകേണ്ടി വരും

അപൂർവങ്ങളിൽ അപൂർവമായ നിയമ നടപടിയാണ് ജസ്റ്റിസ് കർണൻ നേരിടേണ്ടി വരുന്നത് എന്ന് വ്യക്തമായി. ഭരണഘടനയുടെ നൂറ്റിനാല്പത്തിയൊന്നാം വകുപ്പനുസരിച്ചു സുപ്രീം കോടതി വിധി അനുസരിച്ച് രാജ്യത്തെ നിയമത്തിനു കീഴടങ്ങി ജയിൽ ശിക്ഷ അനുഭവിക്കണം. ഈ നിയമം നടപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനാണ്. ഹൈക്കോടതികൾക്കോ മറ്റു കോടതികൾക്കോ അതിനെ മറികടക്കാൻ കഴിയാത്തതിനാൽ സുപ്രീം കോടതി തന്നെ ശിക്ഷയിൽ ഇളവു വരുത്തിയില്ലെങ്കിൽ ജസ്റ്റിസ് കർണൻ ജയിലിൽ പോകേണ്ടി വരും.

ഒരു ജഡ്ജി ഉൾപ്പെട്ട കേസ് ആ ജഡ്ജി തന്നെ വിധിപറയരുതെന്ന നിയമം നിലനിൽക്കുമ്പോഴാണ് ജസ്റ്റിസ് കർണൻ തനിക്ക് അനുകൂലമായി വിധി പറയുകയും സുപ്രീം കോടതിയിലെ ജഡ്ജിമാരെ ശിക്ഷിക്കുകയും ചെയ്തത്. പ്രസ്തുത വിഷയത്തിൽ കർണൻ പുറപ്പെടുവിച്ച ഉത്തരവുകൾ നിലനിൽക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.അതുകൊണ്ടു സംസ്ഥാന സർക്കാരിനും പൊലീസിനും നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തടസ്സമില്ല.

അതേസമയം, ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നാൽ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കാവുന്നതാണ്. 100 എംപിമാർ ഒപ്പിട്ട നിവേദനം ആദ്യം സ്പീക്കർക്ക് കൈമാറണം. സ്പീക്കർ ഇതു സുപ്രീം കോടതിയിലേക്ക് അയയ്ക്കും. സുപ്രീം കോടതി റിപ്പോർട്ട് തയാറാക്കി സ്പീക്കർക്ക് തിരിച്ചയക്കും. സഭ വിഷയം ചർച്ച ചെയ്ത് വോട്ടെടുപ്പു നടത്തും. പ്രമേയം പാസായാൽ അത് രാഷ്ട്രപതിയുടെ അംഗീകരത്തിനയയ്ക്കും. രാഷ്ട്രപതി ഒപ്പിടുന്നതോടെ ജഡ്ജി പദവിയിൽനിന്നു ആരോപണ വിധേയൻ പുറത്താക്കപ്പെടും.

മിസ്ബിഹേവിയർ (പെരുമാറ്റദൂഷ്യം), ഇൻകപ്പാസിറ്റി (അയോഗ്യത) ഈ രണ്ട് കാരണങ്ങളെത്തുടർന്നാണ് ഇംപീച്ച്മെന്റ് നടപടി ആരംഭിക്കുന്നത്.

ഇന്ത്യയിലെ ജഡ്ജിമാരിൽ ആരെയും ഇംപീച്ച്മെന്റിലൂടെ പുറത്താക്കാൻ കഴിഞ്ഞിട്ടില്ല. പഞ്ചാബ് – ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന വി. രാമസ്വാമി ക്രമക്കേടു നടത്തിയെന്ന ആരോപണത്തെത്തുടർന്നു നടപടി നേരിട്ടു. എന്നാൽ തമിഴ് എംപിമാർ പ്രമേയത്തെ എതിർത്തു. നടപടി പൂർത്തിയാക്കാനായില്ല. സർവീസിൽനിന്നു വിരമിക്കുന്നതുവരെ രാമസ്വാമിയെ ചുമതലകളിൽനിന്നു ഒഴിവാക്കി. തന്റെ ചേംബറിൽ അദ്ദേഹത്തിനു വെറുതേ ഇരിക്കേണ്ടിവന്നു.

ബംഗാള്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന സൗമിത്ര സെന്നിനും അഴിമതി ആരോപണത്തെത്തുടർന്നു നടപടി നേരിടേണ്ടിവന്നു. എന്നാൽ ഇംപീച്ച്മെന്റ് നടപടികൾ പൂർത്തിയാകുന്നതിനു മുന്‍പേ അദ്ദേഹം രാജിവച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments