നവാസ്‌ ഷെരീഫിന്‌ ഇന്ത്യയിൽ 33000 കോടിയുടെ കള്ളപ്പണ നിക്ഷേപമെന്ന്‌ റിപ്പോർട്ടുകൾ

navas pakistan

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയായ നവാസ്‌ ഷെരീഫ്‌ കള്ളപ്പണം വെളുപ്പിക്കാൻ ഇന്ത്യയിൽ നിക്ഷേപം നടത്തിയതായി റിപ്പോർട്ട്‌. പനാമ പേപ്പർ പുറത്തു വന്നപ്പോൾ തനിക്കും കുടുംബത്തിനുമെതിരെ ഉയർന്ന അഴിമതിയാരോപണങ്ങളെ തുർന്നാണ്‌ നവാസ്‌ ഷെരീഫിന്‌ പ്രധാനമന്ത്രി സ്ഥാനം രാജിവേ്ക്കണ്ടി വന്നത്‌.അതേസമയം നവാസ്‌ ഷെരീഫ്‌ ഇന്ത്യയിൽ കള്ളപ്പണം നിക്ഷേപിച്ചെന്ന വാർത്ത അന്താരാഷ്‌ട്ര മാധ്യമങ്ങളടക്കം റിപ്പോർട്ട്‌ ചെയ്‌തു. 33000 കോടിയോളം രൂപയുടെ നിക്ഷേപം നവാസ്‌ ഷെരീഫ്‌ ഇന്ത്യയിൽ നടത്തിയതായാണ്‌ വാർത്തകൾ. ലോകബാങ്കിന്റെ മൈഗ്രേഷൻ ആൻഡ്‌ റെമിറ്റൻസ്‌ ബുക്കിനെ ഉദ്ധരിച്ചാണ്‌ റിപ്പോർട്ടുകൾ.കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ഏറ്റവും ഉയർന്ന അഴിമതി വിരുദ്ധ ഏജൻസിയായ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ നവാസ്‌ ഷെരീഫിനെതിരായ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു. നിലവിൽ നാല്‌ അഴിമതിക്കേസുകളിൽ നവാസ്‌ ഷെരീഫ്‌ അന്വേഷണം നേരിടുന്നുണ്ട്‌.അതേസമയം ലോക ബാങ്ക്‌ റിപ്പോർട്ടുകൾ നിഷേധിച്ചു. ലോക ബാങ്കിന്റെ മൈഗ്രേഷൻ ആൻഡ്‌ റെമിറ്റൻസ്‌ ബുക്ക്‌ നിക്ഷേകരുടെ വ്യക്തി വിവരങ്ങൾ പ്രതിപാദിക്കുന്നില്ല എന്നാണ്‌ ലോക ബാങ്കിന്റെ വിശദീകരണം.നവാസ്‌ ഷെരീഫ്‌ ഇന്ത്യയിൽ കള്ളപ്പണ നിക്ഷേപം നടത്തിയെന്ന ആരോപണം നവാസ്‌ ഷെരീഫിന്റെ അഴിമതിക്കെതിരെ മാത്രമല്ല ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ കള്ളപ്പണ വേട്ടയെന്ന മുദ്രാവാക്ത്തെിനെതിരെയും ഈരവമായ ചോദ്യങ്ങൾ ഉയർത്തുന്നു.