Thursday, April 25, 2024
HomeKeralaതൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് കെ സുരേന്ദ്രന്‍

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് കെ സുരേന്ദ്രന്‍

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പൂരത്തിനായി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമുള്ളത്. എന്നിട്ടും അനുവദിക്കാത്തതിന് പിന്നില്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും കെ. സുരേന്ദ്രന്‍ അറിയിച്ചു.

വിശ്വാസികളെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം, ശബരിമല വിഷയത്തിന്റെ തുടര്‍ച്ചയാണ് തൃശൂര്‍ പൂരത്തിലെ വിലക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ തയ്യാറാകണം. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ മന്ത്രി വി എസ് സുനില്‍കുമാറിന് ബാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കാലത്തെ നിലപാടല്ല മന്ത്രി ഇപ്പോള്‍ പറയുന്നതെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments