Saturday, April 20, 2024
HomeNationalഒഡീഷയെ സഹായിക്കാന്‍ കേരളത്തില്‍ നിന്നും പ്രത്യേക സംഘം

ഒഡീഷയെ സഹായിക്കാന്‍ കേരളത്തില്‍ നിന്നും പ്രത്യേക സംഘം

ഫോനി ചുഴലിക്കാറ്റ് മൂലം താറുമാറായ ഒഡീഷയെ സഹായിക്കാന്‍ കേരളത്തില്‍ നിന്നും പ്രത്യേക സംഘം. വൈദ്യുത മേഖലയെ പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ട് വരാനുള്ള പ്രവര്‍ത്തനത്തിന് കേരളത്തിന്റെ സഹായം ലഭ്യമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് ഒഡീഷയിലേക്ക് പ്രത്യേക സംഘം പോകുന്നത്. എഞ്ചിനിയര്‍മാരും സബ് എഞ്ചിനിയര്‍മാരും ലൈന്‍മാന്‍മാരും അടങ്ങുന്ന കെ എസ് ഇ ബി യുടെ 30 അംഗ ആദ്യസംഘം ഒഡീഷയില്‍ എത്തും. ഒഡീഷയ്ക്ക് കൂടുതല്‍ സഹായം എത്തിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധികൃതരുമായി ചര്‍ച്ച നടത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments