ഐ പി എൽ ആറാം വാർഷീകം മെയ്12നു – ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ മുഖ്യാഥിതി

ഹൂസ്റ്റൺ : ഐ പി എൽ ആറാം വാർഷീകത്തോടനുബന്ധിച്ചു മെയ് 12നു ചേരുന്ന പ്രത്യേക സമ്മേളനത്തിൽ;നോർത്ത് അമേരിക്ക- യൂറോപ്പ് മാർത്തോമാ ദദ്രാസനാധിപൻ റൈറ്റ് റവ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ മുഖ്യ സന്ദേശം നൽകുന്നു .കഴിഞ്ഞ ആര് വർഷമായി .വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഒരു പൊതുവേദിയാണ്   ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍.ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ്‌  (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ ലയ്ന്‍ സജീവമാകുന്നത് .
 വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.മെയ് 12ന് ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന ദദ്രാസനാധിപന്‍റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821  എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റൺ   ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും, പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈ മെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
 പി.പി. ചെറിയാന്‍