കേരള തീരത്ത് 55 കിമി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

gaja-at-kerala

വൈകിയെത്തിയ മണ്‍സൂണിന്റെ ആദ്യഘട്ടത്തില്‍ കേരളത്തിലെ മഴയ്ക്കു കരുത്തു പകരാന്‍ ‘വായു ചുഴലിക്കാറ്റ്’ രൂപമെടുക്കുന്നു.

ഞായര്‍ രാവിലെയോടെ അറബിക്കടലിന്റെ തെക്കന്‍ ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതായി ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഉച്ചയ്ക്കുള്ള അറിയിപ്പിലാണ് ഇക്കാര്യമുള്ളത്.

ഇത് തീവ്ര ന്യൂനമര്‍ദവും തുടര്‍ന്ന് വായു എന്ന പേരില്‍ ചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. ഒരാഴ്ച വൈകി ഇന്നലെയാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്.

കേരള തീരത്ത് 45 മുതല്‍ 55 കിമി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.