രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസിനെ നയിക്കണമെന്ന് എ കെ ആന്‍റണി

antony

രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസിനെ നയിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി.

ജനാധിപത്യത്തില്‍ തോല്‍വിയും ജയവും ഒന്നും സ്ഥിരമല്ല, സോണിയ ​ഗാന്ധിയുടെ അഭിപ്രായങ്ങള്‍ തേടി രാഹുല്‍ തന്നെ പാ‌ര്‍ട്ടിയെ നയിക്കണമെന്ന് പറഞ്ഞ ആന്‍റണി ആ‌ര്‍ക്കും കോണ്‍​ഗ്രസിനെ എഴുതി തള്ളാന്‍ ആകില്ലെന്ന് വ്യക്തമാക്കി.

കേരളത്തില്‍ 20ല്‍ 19 സീറ്റാണ് കോണ്‍​ഗ്രസ് നേടിയതെന്ന് ആന്‍റണി ചൂണ്ടിക്കാട്ടി. ഈ കാറ്റൊന്നും കാറ്റല്ല എന്നായിരുന്നു ആന്‍റണിയുടെ പരാമ‌ര്‍ശം.

ഭാരതപ്പുഴ കടന്നാല്‍ മാത്രമേ കോണ്‍​ഗ്രസിന് എംഎല്‍എ ഉള്ളൂ എന്ന കാലം ഉണ്ടായിരുന്നുവെന്നും ഓ‌‌ര്‍മ്മിപ്പിച്ച ആന്‍റണി ആറടി മണ്ണില്‍ കുഴിച്ചു മൂടാന്‍ പോയ കോണ്‍​ഗ്രസ് ഉയ‌ര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നുവെന്നും ഓ‌ര്‍മ്മപ്പെടുത്തി.


1977ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ​ഗാന്ധി വരെ തോറ്റു. ഹിന്ദി മേഖലയില്‍ പൂ‍ര്‍ണ്ണ പരാജയമായിരുന്നു എന്നിട്ടു കോണ്‍​ഗ്രസ് തിരിച്ചു വന്നു. തോറ്റു തുന്നം പാടി എന്ന് പറയപ്പെടുന്ന ഈ തെര‍ഞ്ഞെടുപ്പിലും 12 കോടി വോട്ട‌ര്‍മാ‌ര്‍ കോണ്‍​ഗ്രസിന് വോട്ട് ചെയ്തുവെന്നും ആന്‍റണി പറഞ്ഞു.