തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് വിട്ടുനല്കാനാകില്ലെന്ന് മുഖ്യമന്ത്രി

pinarai

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് വിട്ടുനല്കാനാകില്ലെന്ന് ഉറപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത മാസം ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം വിമാനത്താവളങ്ങളുടെ കൈമാറ്റം പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനം വ്യക്തമാക്കിയിട്ടുണ്ടെന്നും, സര്‍ക്കാരിന്റെ സഹകരണമില്ലാതെ ആര്‍ക്കും വിമാനത്താവളം വികസിപ്പിക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഒരു സ്വകാര്യ കമ്ബനിക്കും ഇടപെടാനാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.