Sunday, October 13, 2024
HomeInternationalമിനിയപൊളിസ് പോലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കും

മിനിയപൊളിസ് പോലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കും

മിനിയപൊളിസ് :യുഎസിലെ മിനിയപൊളിസ് പോലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കും. നഗരസഭ കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷത്തിൻ്റെ അഭിപ്രായത്തെ തുടര്‍ന്നാണ് പൊതുസുരക്ഷയ്ക്കായി പുതിയൊരു സംവിധാനം കൊണ്ടുവരുന്നതിനെ കുറിച്ച് കൗണ്‍സില്‍ തീരുമാനമെടുത്തത്.

ജോർജ് ഫ്ലോയ്ഡ് വധത്തിൽ അമേരിക്കയിൽ മിനിയപോളിസ് പോലീസിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനം.വംശീയവേർതിരിവ് പ്രകടിപ്പിക്കുന്ന പോലീസ് വിഭാഗത്തിനെതിരെ നിരവധി പരാതികൾ വന്നിരുന്നു.

സാമൂഹിക സുരക്ഷയ്ക്കായി കൂടുതല്‍ മികച്ച പുതിയൊരു പൊതുവ്യവസ്ഥ പുനര്‍നിര്‍മിക്കാന്‍ ഒരുങ്ങുകയാണെന്ന് മിനിയപൊലിസ് കൗണ്‍സില്‍ പ്രസിഡന്റ് ലിസ ബെന്‍ഡര്‍ പറഞ്ഞു. ഭൂരിപക്ഷ വോട്ടെടുപ്പിലൂടെയാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് കൗണ്‍സിലംഗം അലോന്‍ഡ്ര കാനോ ട്വീറ്റ് ചെയ്തു. 

നിലവിലെ പോലീസ് സംവിധാനത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് പിരിച്ചു വിട്ട് പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നും അലോന്‍ഡ്ര വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments