തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയവരില്‍ നിന്നും 3 കുട്ടികളെയും കൂടി രക്ഷപെടുത്തി

THAILAND CAVE

തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ നിന്നും മൂന്നു കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. കുട്ടിയെ പുറത്തെത്തിച്ച വിവരം നേവി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി. ഇനി നാല്‌ കുട്ടികളും കോച്ചുമാണ് ഗുഹയ്ക്കുള്ളില്‍ അവശേഷിക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മറ്റ് വിരങ്ങളൊന്നും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ജൂണ്‍ 23 നാണ് വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ അക്കാദമിയിലെ കോച്ചും 12 കുട്ടികളും ഗുഹയില്‍ അകപ്പെടുന്നത്. ഗുഹ സന്ദര്‍ശിക്കാനെത്തിയ ഇവര്‍ അപ്രതീക്ഷിത മഴയെ തുടര്‍ന്ന് കൂടുതല്‍ അകത്തേക്ക് പോവുകയായിരുന്നു. കനത്ത മഴക്കിടയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌