വി​വാ​ഹം ക​ഴി​ക്കാ​നി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടുത്തി​;ഇര ജീ​വ​നൊ​ടു​ക്കി

ganag rape

ബോ​തി​യ​യി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ പ​തി​നെ​ട്ടു​കാ​രി ജീ​വ​നൊ​ടു​ക്കി. ചൊ​വ്വാ​ഴ്ച രാ​ത്രിയാണ് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പിച്ചത്. ഒ​രാ​ള്‍ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ള്‍ ഇ​ത് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തുകയും പീഡനവിവരത്തെക്കുറിച്ച്‌ പരാതിപ്പെട്ടാല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി ഇക്കാര്യം അമ്മയോട് പറയുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു. പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം അ​ടു​ത്തി​ടെ ഉ​റ​പ്പി​ച്ചി​രു​ന്നു. വി​വാ​ഹം ക​ഴി​ക്കാ​നി​രു​ന്ന യു​വാ​വി​നോ​ട് പ്രതികളില്‍ ഒരാള്‍ സംഭവത്തെക്കുറിച്ച്‌ വിളിച്ചുപറഞ്ഞിരുന്നു. പ്ര​തി​ക​ള്‍​ക്കാ​യി തിരച്ചില്‍ തുടരുകയാണ്.