Wednesday, April 24, 2024
HomeKeralaനെഹ്റുട്രോഫി ജലമേളയും ചാമ്ബ്യന്‍സ് ബോട്ട് ലീഗ് ഉദ്ഘാടന മത്സരങ്ങളും മാറ്റിവെച്ചു

നെഹ്റുട്രോഫി ജലമേളയും ചാമ്ബ്യന്‍സ് ബോട്ട് ലീഗ് ഉദ്ഘാടന മത്സരങ്ങളും മാറ്റിവെച്ചു

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ അറുപത്തിയേഴാമത് നെഹ്റുട്രോഫി ജലമേളയും ചാമ്ബ്യന്‍സ് ബോട്ട് ലീഗ് ഉദ്ഘാടന മത്സരങ്ങളും മാറ്റിവെച്ചു. ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലില്‍ നടക്കേണ്ടിയിരുന്നവള്ളംകളി മത്സരങ്ങള്‍ മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പുതുക്കിയ തിയതി പിന്നീട്​ അറിയിക്കും.

മഴയെ തുടര്‍ന്ന്​ നദികളിലും കായലുകളിലും ക്രമാതീതമായി ജലനിരപ്പ്​ ഉയര്‍ന്നത്​ കണക്കിലെടുത്താണ്​ വള്ളംകളി മാറ്റിയത്​. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തി​​േന്‍റതാണ്​ തീരുമാനം. കഴിഞ്ഞ വര്‍ഷവും പ്രളയത്തെത്തുടര്‍ന്ന് വള്ളംകളി മാറ്റിവെച്ചിരുന്നു.
സംസ്ഥാനത്ത്​ ഒമ്ബത്​ ജില്ലകളില്‍ റെഡ്​ അ​ലര്‍ട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. വടക്കന്‍ ജില്ലകളില്‍ അടുത്ത 24 മണിക്കൂര്‍ അതിതീവ്ര മഴയുണ്ടാകുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments