Monday, October 14, 2024
HomeKeralaമൂന്ന് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ വെച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മൂന്ന് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ വെച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടുത്ത സുഹൃത്തുക്കളായ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ വെച്ച്‌ വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വൈപ്പിനിലാണ് സംഭവം. അവശനിലയിലായ ഇവരെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എളങ്കുന്നപ്പുഴ, ഞാറക്കല്‍, പുതുവൈപ്പ് എന്നിവിടങ്ങളിലുള്ള മൂന്ന് വിദ്യാര്‍ഥിനികളാണ് വിഷം കഴിച്ചത്.

മൂവരും അടുത്ത സുഹൃത്തുക്കളാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. അവശ നിലയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് മൂവരെയും ആദ്യം ഞാറക്കലും പിന്നീട് എറണാകുളത്തെയും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു.

വിദ്യാര്‍ത്ഥിനികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് വ്യക്തമല്ല. ഇപ്പോല്‍ രണ്ടുപേര്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. എലിയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കേക്ക് ആണ് കഴിച്ചതെന്നാണ് സൂചന.

സംഭവത്തെ തുടര്‍ന്ന് ഞാറക്കല്‍ സിഐ പി.കെ. മുരളി മൂവരുടേയും മൊഴിശേഖരിച്ചെങ്കിലും കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഈസാഹചര്യത്തില്‍ മജിസ്‌ട്രേറ്റിനെക്കൊണ്ട് രഹസ്യമൊഴി എടുപ്പിക്കാനാണ് പോലീസ് നിങ്ങുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments