Wednesday, April 24, 2024
HomeKeralaദിലീപ് മണ്ടത്തരം കാട്ടുമെന്നു കരുതുന്നില്ല: ശ്രീനിവാസന്‍

ദിലീപ് മണ്ടത്തരം കാട്ടുമെന്നു കരുതുന്നില്ല: ശ്രീനിവാസന്‍

നടൻ ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന്‍. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാട്ടുമെന്നു കരുതുന്നില്ല. നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപ് തെറ്റു ചെയ്തെന്നും വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. നേരത്തേയും ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു മണ്ടത്തരത്തിനു ദിലീപിന് മുതിരില്ലെന്നായിരുന്നു ആലപ്പുഴ കറ്റാനത്തുവച്ച് ശ്രീനിവാസൻ പറഞ്ഞത്.

നേരത്തെ, ദിലീപിനെ പിന്തുണച്ച് നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാറും രംഗത്തെത്തിയിരുന്നു. കോടതിവിധി വരുന്നതുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തിൽ താൻ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തുവന്നപ്പോൾ തള്ളിപ്പറയുന്നത്. സിനിമാ മേഖലയിൽ ഉള്ളവർ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും ആലുവ ജയിലിൽ ദിലീപിനെ കണ്ടശേഷം ഗണേഷ് കുമാർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments