Sunday, September 15, 2024
HomeInternationalകമ്പനികൾ അനധികൃതമായി പണം വിദേശത്തേക്ക് കടത്തി; 424 കോടി രൂപയുടെ നിക്ഷേപം

കമ്പനികൾ അനധികൃതമായി പണം വിദേശത്തേക്ക് കടത്തി; 424 കോടി രൂപയുടെ നിക്ഷേപം

വിദേശത്തേക്ക് അനധികൃതമായി പണം കടത്തിയെന്ന സംശയത്തെ തുടര്‍ന്ന് 19 കമ്പനികള്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്ക് ചെന്നൈ മിന്റ് സ്ട്രീറ്റ് ബ്രാഞ്ചിലെ അക്കൗണ്ടുകള്‍ വഴിയാണ് പണം വിദേശത്തേക്ക് കടത്തിയത്. ബാങ്കിലെ  ചില ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് ഈ കമ്പനികള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലാണ് ഇതെന്നാണ് സംശയിക്കുന്നത്.

2015ലാണ് ഇടപാടുകള്‍ നടത്തിയിട്ടുള്ളത്. ഹോങ്കോങ്ങിലേക്കാണ് പണം കടത്തിയിട്ടുള്ളത്. എഴുന്നൂറോളം ഇടപാടുകളിലായി 424 കോടിയോളം രൂപയുടെ നിക്ഷേപമാണ് കമ്പനികള്‍ നടത്തിയിട്ടുള്ളത്. ഇടപാടുകള്‍ക്ക് സാധുത നല്‍കുന്ന തരത്തിലുള്ള രേഖകള്‍ ഒന്നും ഇല്ലാതെയാണ് പണം വിദേശത്തേക്ക് മാറ്റിയിട്ടുള്ളതെന്ന് സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. 2015ലാണ് ഇടപാടുകള്‍ നടന്നിട്ടുള്ളത്. സാധാരാണ ബിസിനസ് ഇടപാടുകളുടെ മറവില്‍ ഇവര്‍ ഹോങ്കോങിലേക്ക് പണം കൈമാറിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

2015 ജനുവരി മുതല്‍ മെയ് വരെയാണ് ഇടപാടുകള്‍ നടന്നിട്ടുള്ളത്. 424.58 കോടി രൂപയുടെ ഇടപാടാണ് നടന്നിട്ടുള്ളത്. ഇടപാടുകള്‍ നടത്തിയിട്ടുള്ള കമ്പനികള്‍ വ്യാജമാണെന്ന് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments