പഞ്ചാബ് നാഷണല്‍ ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ ആളില്‍ നിന്നും യുവതി 4 ലക്ഷം രൂപ കവരുന്ന ദൃശ്യങ്ങള്‍ പുറത്ത്. പഞ്ചാബിലെ ലുധിയാനയില്‍ ഓഗസ്റ്റ് 7 ന് രാവിലെ 11.30 ഓടെ നടന്ന കവര്‍ച്ചയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശിങ്കാര്‍ സിനിമാ റോഡിലെ പിഎന്‍ബി ബ്രാഞ്ചിന്റെ ക്യാഷ് കൗണ്ടറില്‍ വെച്ചായിരുന്നു കവര്‍ച്ച.പവന്‍ ഗുപ്തയെന്നയാളുടെ ബാഗ് ബ്ലെയ്ഡ് വെച്ച് കീറി യുവതി 4 ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു. വ്യവസായിയായ പവന്‍ ഗുപ്ത ബാങ്കില്‍ നിക്ഷേപിക്കാനായി തുകയുമായി എത്തിയതായിരുന്നു. തുടര്‍ന്ന് കൗണ്ടറില്‍ ഊഴം കാത്തുനില്‍ക്കെ സുന്ദരിയായ യുവതി ഇയാള്‍ക്ക് അടുത്തെത്തി നിലയുറപ്പിക്കുന്നു. തുടര്‍ന്ന് യാതൊരു സംശയത്തിനും ഇടനല്‍കാത്ത വിധം പവന്‍ ഗുപ്തയുടെ കയ്യിലുള്ള ബാഗില്‍ ബ്ലെയ്ഡ് വെച്ച് പണം കവരുകയായിരുന്നു. ഇവര്‍ക്കൊപ്പമുള്ള മറ്റൊരു യുവതി ഈ സമയം പവന്‍ ഗുപ്തയുടെ പിറകിലായി നിലയുറപ്പിച്ചിരുന്നു. മോഷണം പൂര്‍ത്തിയായതും ഇരുയുവതികളും തന്ത്രപരമായി രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ പണം നഷ്ടപ്പെട്ട കാര്യം നിമിഷങ്ങള്‍ക്കകം തന്നെ വ്യവസായി തിരിച്ചറിയുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ അപ്പോഴേക്കും യുവതികള്‍ കടന്നുകളഞ്ഞിരുന്നു. പക്ഷേ മോഷണ ദൃശ്യങ്ങള്‍ ബാങ്കിന്റെ സിസിടിവിയില്‍ പതിഞ്ഞു. ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വ്യവസായിയുടെ 4 ലക്ഷം ക്യാഷ് കൗണ്ടറില്‍ വച്ച് സുന്ദരിയായ യുവതി മോഷ്ടിച്ചു
RELATED ARTICLES