പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ചൈനയിലാണ് സംഭവം. തനിക്ക് സിസേറിയന്‍ മതിയെന്നു യുവതി നിരന്തരം ഡോക്ടര്‍മാരോടും കുടുംബാംഗങ്ങളോടും ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെട്ടതാണ് സ്വയം ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. കുട്ടിയുടെ തലയ്ക്ക് വലിപ്പം കൂടുതലാണെന്നും പ്രസവസമയത്ത് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഡോക്ടര്‍മാര്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ സുഖപ്രസവം മതിയെന്ന് കുടുംബാംഗങ്ങല്‍ നിര്‍ബന്ധം പിടിച്ചെന്നാണ് റിപോര്‍ട്ട്. കുടുംബാംഗങ്ങളുടെ കൂടെ സമ്മതമുണ്ടെങ്കിലേ സിസേറിയന്‍ നടത്താനാവൂവെന്ന ചട്ടമുള്ളതിനാലാണ് ആശുപത്രി സിസേറിയന്‍ നടത്താന്‍ തയ്യാറാവാതിരുന്നതെന്നാണ് സൂചന. സിസേറിയന്‍ മതിയെന്ന് പറഞ്ഞു യുവതി കരയുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പ്രസവത്തിനായി വന്ന യുവതി ആശുപത്രിയിൽ ആത്മഹത്യ ചെയ്തു
RELATED ARTICLES