കേരളത്തില്‍ എത്തുന്നവര്‍ക്ക് ഏതുഭക്ഷണം വേണമെങ്കിലും കഴിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതുതരം ഭക്ഷണവും കഴിക്കുന്നതിനും നാട്ടുകാര്‍ക്കോ വിദേശികളള്‍ക്കോ ഒരു വിലക്കും കേരളത്തിലില്ല. സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണെന്നും പിണറായി വിജയന്‍.
വിനോദസഞ്ചാരികള്‍ക്ക് ബിഫ് കഴിക്കണമെന്നുണ്ടെങ്കില്‍ അവര്‍ സ്വന്തം നാട്ടില്‍ നിന്ന് കഴിച്ചിട്ട് വരുന്നതാകും നല്ലതെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
കേരളത്തിലെ ഓണസദ്യയിലെ വൈവിധ്യം ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി ബിഫ് വിവാദത്തോട് പ്രതികരിച്ചത്. തെക്കന്‍ കേരളത്തില്‍ പൂര്‍ണമായും സസ്യഭക്ഷണമാണ് ഓണസദ്യയ്‌ക്കെങ്കില്‍ വടക്കന്‍ കേരളത്തില്‍ മാംസഭക്ഷണം കൂടാതെ ഓണസദ്യ പൂര്‍ണമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിന്റെ കാര്യത്തിലെ ഈ സവിശേഷത കേരളസമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
RELATED ARTICLES