കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറില്ല:ലോക്‌നാഥ് ബെഹ്‌റ

lokhnath behra

കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജലന്ധര്‍ ബിഷപ്പിനെതിരെ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഐജിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണെന്നും നല്ലരീതിയില്‍ പുരോഗമിക്കുന്നതായി ഐജി പറഞ്ഞതായും ഡിജിപി വ്യക്തമാക്കി.