Wednesday, April 24, 2024
HomeNationalഹാദിയ കേസ്;വിവാഹം റദ്ദാക്കാനാകുമോ എന്ന് സുപ്രീം കോടതി

ഹാദിയ കേസ്;വിവാഹം റദ്ദാക്കാനാകുമോ എന്ന് സുപ്രീം കോടതി

ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് വിവാഹം റദ്ദാക്കാനാകുമോ എന്ന് സുപ്രീം കോടതി. വിവാദമായ ഹാദിയ കേസ് പരിഗണിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ വിവാഹം റദ്ദു ചെയ്യാന്‍ ഹൈക്കോടതിയ്ക്ക് കഴിയുമോ എന്ന ചോദ്യം ഉന്നയിക്കപ്പെട്ടത്. ഇതിന്റെ നിയമവശം പരിശോധിക്കുമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.

ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അവരെ തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്നും ഷഫിന്‍ ജഹാന്റെ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞു.. അതേസമയം, വിവാഹവും എന്‍.ഐ.എ അന്വേഷണവും രണ്ടാണെന്നും പരമോന്നത കോടതി വ്യക്തമാക്കി.

വിവാഹ ഉത്തരവില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച സുപ്രീംകോടതി, വിവാഹവും എന്‍.ഐ.എ അന്വേഷണവും രണ്ടാണെന്ന് വ്യക്തമാക്കുകയായിരുന്നു. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. കൂടാതെ വിഷയത്തില്‍ ഹാദിയക്ക് പറയാനുള്ളത് കോടതി കേള്‍ക്കുമെന്നും, സുപ്രീ കോടതി വ്യക്തമാക്കി.

അതേസമയം, വാദത്തിനിടെ കോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ശഫിന്‍ ജഹാന്റെയും എന്‍ഐഎയുടെയും അഭിഭാഷകര്‍ തമ്മിലാണ് കോടതിയില്‍ വാക്കുപോരിലേര്‍പ്പെട്ടത്. എന്‍.ഐഎ കേന്ദ്ര സര്‍ക്കാറിന്റെ കയ്യിലെ പാവയെന്ന് ശഫിന്‍ ജഹാന്റെ അഭിഭാഷകര്‍ ആരോപിച്ചു. അഭിഭാഷക നടപടിയിൽ ചീഫ് ജസ്റ്റിസ് പ്രതിഷേധം രേഖപ്പെടുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments