Thursday, March 28, 2024
HomePravasi newsഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു

ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു

ലോകത്തിലെ ഏറ്റവും ശക്തമായ ആയുധമാണ് മാധ്യമങ്ങളെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍. ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ നാലാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഫിലഡല്‍ഫിയയിലെ റാഡിസണ്‍ ഹോട്ടല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളാണ് ലോകത്തിലെ ഏറ്റവും ശക്തമായിട്ടുള്ളത്. പത്രമാധ്യമരംഗത്ത് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ പ്രവര്‍ത്തിക്കുന്നതും അതിന് സംഘടകളുള്ളതും അമേരിക്കയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സംസ്‌കാരം വളരെ വിപുലവും വൈവിധ്യം നിറഞ്ഞതുമാണ്. ഓരോ നിമിഷവും വൈവിധ്യത്തില്‍ ചേര്‍ന്നുനില്‍ക്കുന്നതാണ് സംസ്‌കാരം. നമ്മുടെ ആര്‍ജിത മൂലധനം കൂടിയാണത്. നമ്മുടെ സംസ്‌കാരത്തില്‍ എല്ലാവര്‍ക്കും ചേരാവുന്നതാണ്. ഇന്ത്യവലുതാണ് അതുപോലെ അതിന്റെ സംസ്‌കാരവും അതിനെ താഴ്ത്താന്‍ ആരും നേക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സംസ്‌കാരം സംരക്ഷിക്കാന്‍ നാം തയാറാകണം. സാംസ്‌കാരിക മറവിരോഗമാണ് സമൂഹത്തിലെ ഏറ്റവും വലിയ ദുരന്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഠിനാധ്വാനം ചെയ്യാന്‍ തയാറുള്ളവര്‍ക്കെല്ലാം എല്ലാം നല്‍കിയ രാജ്യമാണ് അമേരിക്കയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഐഎപിസി ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍ പറഞ്ഞു. മഹത്തരമായ സംസ്‌കാരമാണ് ഇന്ത്യയ്ക്കുള്ളതെന്നും അത് ഉയര്‍ത്തിപ്പിടിക്കാന്‍ മാധ്യമങ്ങള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. എവിടെയായാലും മറക്കരുതാത്തതാണ് നമ്മുടെ മാതൃഭാഷയെന്നും അദ്ദേഹം പറഞ്ഞു. ഐഎപിസി വളര്‍ച്ചയുടെ ഘട്ടത്തിലാണെന്നും നാലുവര്‍ഷം കൊണ്ട് നിരവധി കാര്യങ്ങള്‍ സമൂഹത്തിന് ചെയ്യാന്‍ ഐഎപിസിക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളുടെ പ്രവര്‍ത്തമിപ്പോള്‍ കഠിനമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ന്യൂജേഴ്‌സി കൗണ്‍സിലല്‍ സ്റ്റര്‍ലി സ്റ്റാന്‍ലി പറഞ്ഞു. ഐഎപിസി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും നാലുവര്‍ഷം കൊണ്ട് ഐഎപിസി ചെയ്ത പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഐഎപിസിയുടെ ശക്തിയെന്നു പറയുന്നത് കഴിവുറ്റ നേതൃത്വമാണെന്ന് സ്ഥാപക ചെയര്‍മാന്‍ ജിന്‍സ് മോന്‍ പി. സക്കറിയ പറഞ്ഞു. പ്രവാസി സമൂഹത്തില്‍ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രധാന്യമുണ്ട്. പ്രവാസികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി മുഖ്യധാരയിലെത്തിക്കുകയാണ് ഐഎപിസിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദീപിക ചെയര്‍മാന്‍ ഫ്രാന്‍സീസ് ക്ലീറ്റസ്, ഐഎപിസി ഡയറക്ടര്‍ സുനില്‍ ജോസഫ് കൂഴമ്പാല, മീഡിയവണ്‍ ചീഫ് എഡിറ്റര്‍ സി.എല്‍. തോമസ്, കെപിസിസി മീഡിയ കോ-ഓര്‍ഡിനേറ്റര്‍ പി.ടി.ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments