വണ്ടൂരില്‍ അഞ്ചുവയസുകാരന് തെരുവുനായയുടെ കടിയേറ്റ് ഗുരുതര പരിക്ക്. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്കാണ് സംഭവം.
വണ്ടൂര്‍ ടൗണ്‍ പരിസരത്തെ സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിക്കാണ് കടിയേറ്റത്. സ്കൂള്‍ ഗ്രൗണ്ടിന് സമീപത്തുവെച്ച് തെരുവുനായ് ആക്രമിക്കുകയായിരുന്നു. അധ്യാപകര്‍ ചേര്‍ന്ന് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഏറെ നേരം നായ് ആക്രമണം തുടര്‍ന്നു.
തലയിലും മുഖത്തുമാണ് ഗുരുതര പരിക്കേറ്റത്. ശരീരമാസകലം പരിക്കുകളുണ്ട്. നായയെ പിന്നീട് നാട്ടുകാര്‍ പിടികൂടി.