പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച എന്‍എസ്‌എസ് നിലപാടിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എന്‍എസ്‌എസിന്റേത് വസ്തുതകള്‍ മനസിലാക്കിക്കൊണ്ടുള്ള വിമര്‍ശനമാണെന്നും, ശബരിമല ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ എന്‍എസ്‌എസ് സ്വീകരിച്ച നിലപാട് വളരെ ശരിയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും എന്‍എസ്‌എസ് നിലപാട് സ്വാഗതാര്‍ഹമാണെന്ന് വ്യക്തമാക്കിയിരുന്നു.
മുന്നാക്കവിഭാഗങ്ങളെ പാടേ അവഗണിക്കുകയും അവരില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടിയുള്ള ധനസഹായപദ്ധതികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് എന്‍. എസ്. എസ് ജനറല്‍ സെ്ക്രട്ടറി ജി. സുകുമാരന്‍നായര്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. മുന്നാക്കസമുദായങ്ങള്‍ക്കുവേണ്ടി രൂപീകരിച്ച സ്ഥിരം കമ്മീഷന്‍, റിപ്പോര്‍ട്ടില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പുതിയ കമ്മീഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.