Tuesday, April 16, 2024
HomeInternationalസാന്ത്വനം 2018' നവംബര്‍ 10നും 17നും ഡബ്ലിനില്‍

സാന്ത്വനം 2018′ നവംബര്‍ 10നും 17നും ഡബ്ലിനില്‍

പ്രളയ ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്ന കേരള ജനതയ്ക്ക് ഒരു കൈത്താങ്ങുമായി സീറോമലബാര്‍ ബ്ലാഞ്ചസ് ടൗണിന്റെ നേതൃത്ത്വത്തില്‍ ‘സാന്ത്വനം 2018’ നവംബര്‍ 10നും 17നും ഡബ്ലിനില്‍ അരങ്ങേറുന്നു.

പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടപെട്ട കുടുംബങ്ങള്‍ക്കും, പ്രളയക്കെടുതിയില്‍ ഭാഗീകമായും പൂര്‍ണ്ണമായും വീടുകള്‍ തകര്‍ന്നുപോയവര്‍ക്കും വേണ്ട സഹായങ്ങള്‍ ഉള്‍പ്പടെ ഒരു പുതുകേരളം കെട്ടിപ്പടുക്കാനായുള്ള തീവ്രശ്രമത്ത്‌ന്റെ ഭാഗമാകാന്‍ സീറോമലബാര്‍ അയര്‍ലണ്ടിന്റ് നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുന്നതിനായി ഡബ്ലിനില്‍ രണ്ട് സ്റ്റേജ് ഷോകള്‍ നടത്തുന്നു. നവംബര്‍ 10നു താല കില്‍നമാന ഫാമിലി റിക്രിയേഷന്‍ സെന്ററിലും നവംബര്‍ 17ന് ഡണ്‍ബോയന്‍ കമ്മ്യുണിറ്റി ഹാളിലും വൈകിട്ട് ആറിനു ഡബ്ലിന്‍ തപസ്യയുടെ പ്രശസ്ത നാടകം ‘ലോസ്റ്റ് വില്ല’, അനുഗ്രഹീത ഗായകര്‍ നയിക്കുന്ന ഗാനമേള, നൃത്തശില്‍പം എന്നീ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയുള്ള സ്റ്റേജ് ഷോകളും മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന സ്റ്റാളുകളും ഒരുക്കിയിരിക്കുന്നു.

സലിന്‍ ശ്രീനിവാസ് രചിച്ച് ബിനു ആന്റണിയും തോമസ് ആന്റണിയും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച ‘ലോസ്റ്റ് വില്ല’ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്നു. പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ഒരുക്കിയ ഈ നാടകം അമേരിക്ക ഉള്‍പ്പടെ  രാജ്യങ്ങളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഗാനരചന ജെസി ജേക്കബും സംഗീതം സിംസണ്‍ ജോണും നിര്‍വഹിച്ചിരിക്കുന്ന ‘ലോസ്റ്റ് വില്ല’യില്‍ ഡബ്ലിനിലെ പ്രശസ്ത നടീനടന്മാര്‍ അഭിനയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0861234278 (തോമസ് ആന്റണി), 0899600948 (സാജു ),0872628706 (സാലി ടോമി).

RELATED ARTICLES
- Advertisment -

Most Popular

Recent Comments