റാന്നി താലൂക്കാശുപത്രിയിൽ ഒപി ബ്ലോക്കിൽ അത്യാധുനിക ലബോറട്ടറി

Ranni Hospital

റാന്നി താലൂക്കാശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ലബോറട്ടറി സ്ഥാപിക്കും. ഒപി ബ്ലോക്കിലെ ഒന്നാം നിലയിലാണ് ലബോറട്ടറി സജീകരിക്കുന്നത്. ഇതിനുള്ള യന്ത്രങ്ങൾ ആശുപത്രിയിലെത്തിച്ചു. നിലവിൽ വാർഡ് കെട്ടിടത്തിൽ ലബോറട്ടറി പ്രവർത്തിക്കുന്നുണ്ട്. മൂന്നിടത്തായാണ് ലാബിന്റെ പ്രവർത്തനം. അവയെല്ലാം ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. രോഗികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ ലാബുകളിലെ യന്ത്രങ്ങൾ ഇളക്കി ഒപി ബ്ലോക്കിൽ എത്തിച്ചു സ്ഥാപിക്കും. ഇതോടൊപ്പം പുതുതായി എത്തിച്ച യന്ത്രവും സ്ഥാപിക്കും. എല്ലാ പരിശോധനകളും പുതിയ ലാബിൽ നടത്താനാകും. കുറഞ്ഞ തുക ഈടാക്കിയായിരിക്കും പരിശോധന.