Friday, April 19, 2024
HomeNationalഅയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് നിയമനിര്‍മാണം വേണമെന്ന് ആവശ്യപ്പെട്ടു വിഎച്ച്‌പി റാലി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് നിയമനിര്‍മാണം വേണമെന്ന് ആവശ്യപ്പെട്ടു വിഎച്ച്‌പി റാലി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് നിയമനിര്‍മാണം വേണമെന്ന് ആവശ്യപ്പെട്ടു വിഎച്ച്‌പി റാലി. ഡല്‍ഹി രാമലീല മൈതാനത്താണ് വിഎച്ച്‌പി റാലി നടത്തിയത്.  ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കണമെന്ന ആവശ്യവുമായാണ് റാലി നടത്തിയത്. രാമക്ഷേത്രത്തിനായി ഇനി കാത്തിരിക്കാനാവില്ലെന്നും ബില്ലിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്തുണയ്ക്കണമെന്നും വിഎച്ച്‌പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ ആവശ്യപ്പെട്ടു. ഡല്‍ഹി, ഹരിയാന, പശ്ചിമ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മേഖലകളില്‍ നിന്നുള്ള ഒന്നര ലക്ഷത്തിലേറെ പേര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് വിഎച്ച്‌പി അവകാശപെട്ടിരുന്നു. ഇന്ന് അധികാരത്തിലുള്ളവര്‍ രാമക്ഷേത്ര നിര്‍മ്മാണം സാധ്യമാക്കുമെന്ന് വാക്കു തന്നവരാണ്. ജനങ്ങളെ കേള്‍ക്കാനും അയോധ്യയില്‍ രാമക്ഷേത്രം വേണമെന്ന അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനും അധികാരത്തിലുള്ളവര്‍ തയ്യാറാകണമെന്നും. ഞങ്ങള്‍ അതിന് വേണ്ടി യാചിക്കുകയല്ല. ഞങ്ങളുടെ വികാരം വെളിപ്പെടുത്തുകയാണെന്ന് ആര്‍എസ്‌എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments