Tuesday, April 16, 2024
HomeKeralaചങ്ങലയ്‌ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങളാണ്‌ ബി.ജെ.പി നേതാക്കളില്‍ നിന്ന്‌ കേള്‍ക്കുന്നത് : കോടിയേരി ബാലകൃഷ്‌ണന്‍

ചങ്ങലയ്‌ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങളാണ്‌ ബി.ജെ.പി നേതാക്കളില്‍ നിന്ന്‌ കേള്‍ക്കുന്നത് : കോടിയേരി ബാലകൃഷ്‌ണന്‍

ചങ്ങലയ്‌ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങളാണ്‌ ബി.ജെ.പി നേതാക്കളില്‍ നിന്ന്‌ കേൾക്കുന്നത് എന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്.
സംസ്ഥാന ചലച്ചിത്രഅക്കാദമി ചെയര്‍മാനും ചലച്ചിത്രസംവിധായകനുമായാ കമല്‍ പാകിസ്ഥാനിലേക്ക്‌ പോകട്ടെ എന്ന ബി.ജെ.പി. നേതാക്കളുടെ ആക്രോശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വജ്രജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ ബഹുസ്വരതാ സമൂഹത്തിന്‌ മേല്‍ വീണ വിഷക്കറയാണിതെന്നു പിണറായി പറഞ്ഞു
സമൂഹത്തെ ജീര്‍ണ്ണതയില്‍ നിന്നു മോചിപ്പിച്ച്‌ പരോഗതിയിലേക്ക്‌ ആനയിച്ചതില്‍ കലയും സംസ്‌ക്കാരവും വഹിച്ച വലിയ പങ്ക്‌ വിസ്മരിക്കാൻ പാടില്ല.

സംഘപരിവാറിനേയും മോദിയേയും അനുകൂലിക്കാത്ത കലാകാരന്മാരും സാംസ്‌കാരിക നായകരും ഇന്ത്യവിടണമെന്ന ബി.ജെ.പി നേതാക്കളുടെ ദാര്‍ഷ്‌ഠ്യം നിറഞ്ഞ ആവശ്യം തികഞ്ഞ വര്‍ഗ്ഗീയ ഭ്രാന്താണ്‌. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എന്ന പദവി വഹിക്കുന്ന എ.എന്‍. രാധാകൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ളവര്‍ വര്‍ഗ്ഗീയ വിഷം ചീറ്റുകയാണ്‌. ഇതിന്റെ ഭാഗമായാണ്‌ കമലിനെ മുസ്ലീം തീവ്രവാദിയെന്ന്‌ മുദ്ര കുത്തുന്നത്. എം.ടി.വാസുദേവന്‍ നായരെ കടന്നാക്രമിച്ചതിനെ എതിര്‍ത്തതോടെയാണ്‌ കമലിനെതിരായി കാവിപ്പടയുടെ പ്രതിഷേധം പടരുന്നത് .

സ്വാതന്ത്ര്യസമരത്തില്‍ ഒരു തുള്ളി ചോര ചിന്താത്ത സംഘപരിവാറിന്റെ ദേശസ്‌നേഹ വീരവാദം കാപട്യമാണ്. എഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരും, ചന്തുമേനോനും ഇന്ന്‌ ജീവിച്ചിരുന്നുവെങ്കില്‍ അവരോടും പാകിസ്ഥാനില്‍ പാര്‍ക്കാന്‍ സംഘപരിവാര്‍ വിളിച്ചുപറഞ്ഞേനെ, കാരണം ബ്രാഹ്മണമേധാവിത്വത്തിന്റെ ജീര്‍ണ്ണമുഖം അഴിച്ചുമാറ്റി അതിന്റെ സ്ഥാനത്ത്‌ ജനാധിപത്യ ഉള്ളടക്കം നല്‍കി പുതിയ യുഗ പിറവിക്ക്‌ വെളിച്ചം പകര്‍ന്നവരാണ്‌ അവര്‍.

കേരളത്തില്‍ ഗ്രാമാന്തരങ്ങളിലടക്കം ഡി.വൈ.എഫ്‌.ഐ. സ്ഥാപിച്ചിട്ടുള്ള ചെഗുവേരെയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്ന ബി.ജെ.പി. സംസ്ഥാനനേതാവിന്റെ ആവശ്യവും അപരിഷ്‌കൃതമാണ്‌. ചെഗുവേരെയെ കശാപ്പുചെയ്‌ത അമേരിക്കന്‍ കിങ്കരന്മാരുടെ വാദമുഖങ്ങളാണ്‌ ആ വിപ്ലവകാരിക്കെതിരെ നിരത്തിയിരിക്കുന്നത്‌. മനുഷ്യരാശി ഉള്ളടിത്തോളം കാലം ചെഗുവേരെയുടെ സ്‌മരണയും ചിത്രവും നിലനില്‍ക്കും അതിനെ ഇല്ലാതാക്കാന്‍ വര്‍ഗ്ഗീയ കോമരങ്ങള്‍ക്കാവില്ലെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments