Friday, December 6, 2024
HomeNationalബിരിയാണി നിരോധിക്കണം -കമൽ ഹാസൻ

ബിരിയാണി നിരോധിക്കണം -കമൽ ഹാസൻ

ജെല്ലിക്കെട്ട്​ നിരോധനമേർപ്പെടുത്തുകയാണെങ്കിൽ ബിരിയാണിയും നി​രോധിക്കണമെന്ന്​ തെന്നിന്ത്യൻ സൂപ്പർ സ്​റ്റാർ കമൽഹാസൻ. ഒരു ദേശിയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. മൃഗങ്ങളോടു ക്രൂരത കാണിക്കുന്നു എന്നപേരിൽ 2014-ലാണ്​ സുപ്രീം കോടതി ജെല്ലിക്കെട്ട്​ നടത്തുന്നത്​ നിരോധിച്ചത്​. എന്നാൽ ജെല്ലക്കെട്ടിൽ മൃഗങ്ങളോട്​ ക്രൂരത കാണിക്കുന്നു എന്ന്​ വാദിക്കുന്നവർ ബിരിയാണി ഉപേക്ഷിക്കാനും മനസ്സുകാണിക്കണമെന്നു അദ്ദേഹം പറഞ്ഞു.

തമിഴ്​നാട്ടിലെ പാരമ്പര്യ സംസ്​കാരത്തി​​ന്റെ ഭാഗമാണ് ജെല്ലിക്കെട്ട്​.  ഇതിന്റെ വലിയ ആരാധകനാണെന്നും അനേകം തവണ ജെല്ലിക്കെട്ട്​ പരിശീലിച്ചിട്ടുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു. സ്​പെയിനിലെ കാളപ്പോരും ജെല്ലിക്കെട്ടുമായി സാമ്യമില്ല. അവിടെ കാളകൾക്ക്​ ഉപദ്ര​വമേൽക്കേണ്ടി വരുകയും അവ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്​. എന്നാൽ തമിഴ്​നാട്ടിൽ കാളകളെ ദൈവ​ങ്ങളെപ്പോലെയാണ്​ പരിചരിക്കുന്നത്​. ജെല്ലിക്കെട്ടിൽ അവയെ മെരുക്കുകയാണ്​ ചെയ്യുന്നതെന്നും ഇതിലൂടെ ശാരീരികമായ ഒരു ​പ്രശ്​നവും മൃഗങ്ങൾക്ക്​ സംഭവിക്കുന്നില്ലെന്നും കമൽ ഹാസൻ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments