ആധാർ നമ്പർ സംരക്ഷിക്കാൻ ഇനി വിർച്യുൽ ഐ .ഡി

aadhar

ആധാർ നമ്പർ സംരക്ഷിക്കാൻ വിർച്യുൽ ഐ .ഡിയുമായി യു.ഐ .ഡി.എ.ഐ . പുതിയ സംവിധാന പ്രകാരം ജനങ്ങൾക്ക്​ ആധാർ നമ്പറിന്​ പകരം  വിർച്യുൽ ഐ .ഡി നൽകിയാൽ മതിയാകും. ഇത്​ മുമ്പുണ്ടായിരുന്ന സംവിധാനത്തേക്കാൾ കൂടുതൽ സുരക്ഷിതമാണെന്നാണ്​ ആധാർ എജൻസി അവകാശപ്പെടുന്നത്​. വൈകാതെ തന്നെ പുതിയ സംവിധാനം അവതരിപ്പിക്കുമെന്ന്​ യു.ഐ .ഡി.എ.ഐ അറിയിച്ചു. ആധാർ നമ്പർ നൽകുന്നതിന്​ പകരം വെബ്​സൈറ്റിൽ നിന്ന്​ ലഭിക്കുന്ന 16 അക്ക വിർച്യുൽ ഐ .ഡി ഉപയോഗിക്കുന്നതാണ്​ പുതിയ സംവിധാനം. ആളുകളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളായ പേര്​, വിലാസം, ഫോട്ടോഗ്രാഫ് ​ എന്നിവ മാത്രമേ വിർച്യുൽ ഐ .ഡിയിൽ ഉപയോഗിച്ച്​ ലഭ്യമാവുകയുള്ളു. കുറഞ്ഞ സമയത്തേക്ക്​ മാത്രമേ വിർച്യുൽ ഐ .ഡിക്ക്​ ആയുസുണ്ടാകു. ഒരു ഐ .ഡി റദ്ദായാൽ വെബ്​സൈറ്റ്​ ഉപയോഗിച്ച്​ വീണ്ടുമൊരു ഐ .ഡി കൂടി ഉണ്ടാക്കാൻ സാധിക്കും. വിവിധ സ്ഥലങ്ങളിൽ വെരിഫിക്കേഷൻ നടത്താൻ ഇനി ഇൗ വിർച്യുൽ ഐ .ഡി മതിയാകും. മാർച്ച്​ ഒന്ന്​ മുതൽ വിർച്യുൽ  ഐ .ഡി സംവിധാനം അവതരിപ്പിക്കാനാണ്​ എജൻസിയുടെ പദ്ധതി. ജൂൺ മാസത്തോടെ പൊതുജനങ്ങൾക്ക്​ വിർച്യുൽ ഐ.ഡി സംവിധാനം ഉപയോഗിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ.