തടവുപുള്ളികളുടെ മക്കളെ പാര്‍പ്പിക്കുന്ന പാമ്പാടിയിലെ ആശ്വാസ ഭവന്‍ ഡയറക്ടര്‍ ബലാത്സംഗകേസില്‍ വീണ്ടും അറസ്റ്റില്‍ ഡയറക്ടര്‍ ജോസഫ് മാത്യു ആണ് അറസ്റ്റിലായത്. ആശ്വാസ ഭവനിലെ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികള്‍ പുതുതായി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജോസഫ് മാത്യുവിനെ കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കള്‍ ജയിലില്‍ കഴിയുന്ന ഇടുക്കി സ്വദേശിനിയായ 12 കാരിയെ ജോസഫ് മാത്യു പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ കേസില്‍ ഈയാളെ ആറസ്റ്റ് ചെയ്തിരിക്കുന്നത്.
തടവുപുള്ളികളുടെ മക്കളെ പാര്‍പ്പിക്കുന്ന ആശ്വാസ ഭവന്റെ ഡയറക്ടര്‍ ബലാത്സംഗകേസില്‍
RELATED ARTICLES