Friday, April 19, 2024
Homeപ്രാദേശികംആറന്മുള ഉത്സവത്തിനു തിരി തെളിഞ്ഞു

ആറന്മുള ഉത്സവത്തിനു തിരി തെളിഞ്ഞു

ആറന്മുള തിരുമുറ്റം നിറഞ്ഞ ഭക്‌തരുടെ കണ്‌ഠങ്ങളില്‍ നിന്നുയര്‍ന്ന കൃഷ്‌ണ സ്‌തുതികള്‍ക്കിടയില്‍ പാര്‍ത്ഥസാരഥിക്ക്‌ കൊടിയേറ്റ്‌. രാവിലെ പതിവ്‌ പൂജകള്‍ക്ക്‌ ശേഷം പാര്‍ത്ഥസാരഥിയുടെ മൂലസ്‌ഥാനമായ വിളക്കുമാടം കൊട്ടാരത്തിലേക്ക്‌ എഴുന്നളളിപ്പ്‌ നടന്നു.  അവിടെ നിന്ന്‌ ക്ഷേത്ര സന്നിധിയിലേക്ക്‌ മുളയെഴുന്നളളിച്ചു. പൂജാ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി തന്ത്രി കുഴിക്കാട്ടില്ലത്ത്‌ അഗ്‌നിശര്‍മ്മന്‍ വാസുദേവന്‍ ഭട്ടതിരി, മേല്‍ശാന്തി കേശവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പകല്‍ 10.10 നും 10.48 നും മധ്യേ കുംഭം രാശിയില്‍ കൊടിയേറി. സമൂഹസദ്യക്ക്‌ ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കരദാസ്‌ ഭദ്രദീപം തെളിയിച്ചു. ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍, പഞ്ചപാണ്ഡവ ക്ഷേത്ര ഏകോപനസമിതി പ്രസിഡന്റ്‌ ബി. രാധാകൃഷ്‌ണമേനോന്‍, മാലേത്ത്‌ സരളാദേവി, മനോജ്‌ മാധവേശരില്‍, മിനി ശ്യാം മോഹന്‍, ആര്‍. ഗീതാകൃഷ്‌ണന്‍, പി. പത്മകുമാര്‍, എന്‍. രാജീവ്‌കുമാര്‍, കെ.പി.സോമന്‍, അമ്പോറ്റി കോഴഞ്ചേരി, പാര്‍ത്ഥസാരഥി ട്രസ്‌റ്റ്‌ സെക്രട്ടറി വിജയന്‍ നടമംഗലത്ത്‌, ആര്‍. ശ്രീകുമാര്‍, ആറന്മുള അപ്പുക്കുട്ടന്‍ നായര്‍, വിജയന്‍ അങ്കത്തില്‍, വി.കെ.രാജഗോപാല്‍, ബാബുരാജ്‌ മാലേത്ത്‌, കെ.പി.അശോകന്‍, അശോകന്‍ മാവുനില്‍ക്കുന്നതില്‍ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments