ഇപ്പോള്‍ ചെലവാക്കൂ, അടുത്ത മാസം തിരിച്ചടയ്ക്കൂ!!!

paytm

മൊബൈല്‍, ഡിടിഎച്ച്‌ റീച്ചാര്‍ജുകള്‍, മൂവി, ട്രാവല്‍ ടിക്കറ്റുകള്‍, ഷോപ്പിങ് എന്നിവ ഇനി പണമില്ലെങ്കിലും പേടിഎം എമ്മില്‍ നടത്താനാവും. പേടിഎം ഒരുക്കുന്ന പുതിയൊരു സൗകര്യമാണ് പോസ്റ്റ് പെയ്ഡ്. അതായത് മറ്റൊരു ക്രെഡിറ്റ് സൗകര്യം. ഈ പോസ്റ്റ് പെയ്ഡ് സൗകര്യം ഉപയോഗിച്ച്‌ എല്ലാ തരത്തിലുള്ള ഓണ്‍ലൈന്‍ പേയ്‌മെന്റുകളും നടത്താം. പണം അടുത്ത മാസം തിരിച്ചടച്ചാല്‍ മതിയാവും. ഇത്തരത്തില്‍ ഉപയോഗിക്കുന്ന പണത്തിന് യാതൊരു വിധപലിശയും പേടിഎം ഈടാക്കുകയുമില്ല. പേടിഎം ഒരുക്കിയിരിക്കുന്ന പുതിയ സൗകര്യത്തിന്റെ ടാഗ് ലൈന്‍ തന്നെ ‘ഇപ്പോള്‍ ചെലവാക്കൂ, അടുത്ത മാസം തിരിച്ചടയ്ക്കൂ’ എന്നാണ്. സാധാരണ പേടിഎം പേയ്‌മെന്റുകള്‍ക്ക് ഒടിപിയോ പാസ് കോഡോ വേണം. എന്നാല്‍ പേടിഎം പോസ്റ്റ് പെയ്ഡ് ഉപയോഗിച്ച്‌ പണമടയ്ക്കുമ്പോള്‍ ഇതിന്റെയൊന്നും ആവശ്യകത ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഉപഭോക്താക്കളുടെ മുന്‍ ഇടപാടുകള്‍ പരിശോധിച്ച്‌ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമാവും ഈ സൗകര്യം ലഭ്യമാവുക. ഐസിഐസിഐ ബാങ്കുമായി ചേര്‍ന്നാണ് പേടിഎം ഈ സംവിധാനം ഒരുക്കുന്നത്. 60000 രൂപവരെ ഇത്തരത്തില്‍ ക്രെഡിറ്റായി നേടാന്‍ കഴിയും. ക്രെഡിറ്റ് എടുത്തു കഴിഞ്ഞാല്‍ മാസം ഒന്നാം തിയ്യതി ബില്‍ എത്തുന്നതാണ്.