Thursday, April 18, 2024
HomeNationalഇന്ത്യയിലെ ക്രിക്കറ്റ് ആണോ ഫുട്ബോളിന്റെ ഭാവി ഇല്ലാതാക്കുന്നത് ?

ഇന്ത്യയിലെ ക്രിക്കറ്റ് ആണോ ഫുട്ബോളിന്റെ ഭാവി ഇല്ലാതാക്കുന്നത് ?

ഇന്ത്യയുടെ ഫുട്ബോള്‍ വളരാത്തതിന് ക്രിക്കറ്റിനെ കുറ്റം പറയുന്നത് ശരിയല്ല എന്ന് ഇന്ത്യന്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന്‍. ഇന്ത്യയിലെ ക്രിക്കറ്റ് ആണ് ഫുട്ബോളിന്റെ ഭാവി ഇല്ലാതാക്കുന്നത് എന്ന് ആള്‍ക്കാര്‍ പറയാറുണ്ട്‌. എന്നാല്‍ അങ്ങനെ ചിന്തിക്കുന്നത് ശരിയായ വഴി അല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ കൂടിയായ ജിങ്കന്‍ പറയുന്നു. ക്രിക്കറ്റ് തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കായിക ഇനം. അത് ക്രിക്കറ്റ് രാജ്യത്തിന് നല്‍കിയ കാര്യങ്ങള്‍ കൊണ്ടാണ്‌. ജിങ്കന്‍ പറഞ്ഞു. രാജ്യത്തേക്ക് ലോകകപ്പ് കൊണ്ടു വരാനും വേറെ പല കിരീടങ്ങള്‍ കൊണ്ടുവരാനും ക്രിക്കറ്റിനായിട്ടുണ്ട്. ഞാനും ക്രിക്കറ്റ് ആരാധകനും ആ ടീമിനെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നവനുമാണ് ജിങ്കന്‍ പറഞ്ഞു. ഫുട്ബോള്‍ ഇന്ത്യയില്‍ എല്ലാവര്‍ക്കും ഇഷ്ടമാണ് എങ്കിലും പലപ്പോഴും അത് ടിവിയില്‍ വരെ ഉണ്ടാവില്ലായിരുന്നു. ഇപ്പോള്‍ അതിന് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഐ എസ് എല്‍ വന്നതോടെ ഇന്ത്യന്‍ ഫുട്ബോള്‍ കൂടുതല്‍ യുവതലമുറയിലേക്ക് എത്താന്‍ തുടങ്ങി എന്നും ജിങ്കന്‍ പറഞ്ഞു.
ഇത്ര വലിയ ജനസംഖ്യ ഉള്ള ഇന്ത്യ ഫുട്ബോളില്‍ ഇത്ര ചെയ്താല്‍ പോര എന്നും ജിങ്കന്‍ ഓര്‍മ്മിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments