സ്വവര്‍ഗ്ഗരതി സൈന്യത്തിൽ അനുവദിക്കില്ലെന്ന് കരസേനമേധാവി

army

സ്വവര്‍ഗ്ഗരതി സുപ്രീംകോടതി ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിയെഴുതിയെങ്കിലും സേനയില്‍ ഇത്തരത്തിലുളള കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ കഴിയില്ലായെന്ന് കരസേനമേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സ്വവര്‍ഗരതി സുപ്രീംകോടതി കുറ്റകരമല്ലെന്ന് ചരിത്ര വിധി പ്രസ്താവിച്ചത് കഴിഞ്ഞ വര്‍ഷാണ്. അതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. സൈനിക നിയമ പ്രകാരമേ മുന്നോട്ടു പോകാന്‍ കഴിയു എന്നും അദ്ദേഹം പറഞ്ഞു. പാക്,ചൈന അതിര്‍ത്തിയിലെ സ്ഥിതി സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്. പക്ഷേ കശ്മീരിലെ സ്ഥിതി ഇനിയും മെച്ചപ്പെടാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയ്ക്ക് ചില താല്‍പര്യങ്ങളുണ്ടെന്നും കരസേന മേധാവി ദില്ലിയില്‍ പറഞ്ഞു.