നിറം മാറ്റം കൊണ്ടും നിലപാട് മാറ്റം കൊണ്ടും പി സി ജോര്‍ജ് ആർക്കും വേണ്ടാത്ത ചരക്കെന്ന് കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി

പി സി ജോർജ്ജ് ആർക്കും വേണ്ടാത്ത ചരക്കെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി. കേരള രാഷ്ട്രീയത്തില്‍ പി സി ജോര്‍ജ്ജ് എടുക്കുന്ന നിലപാടുകളിലെ സ്ഥിരതയില്ലായ്മയാണ് പി സി ജോർജ്ജിന്റെ പ്രശനം.കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി പ്രിന്‍സ് ലൂക്കോസ്സാണ് പി സി ജോർജ്ജിനെതിരെ കഠിനമായ വിമർശനം ഉയർത്തിയിരിക്കുന്നത് . നിലപാടുകളിലെ സ്ഥയിര്യമില്ലായ്മയാണ് പി ജോര്‍ജിന്റെ ഏക്കലത്തെയും നിലപാടെന്ന് അദ്ദേഹം ആരോപിച്ചു. നിറം മാറ്റം കൊണ്ടും നിലപാട് മാറ്റം കൊണ്ടും പി സി ജോര്‍ജ് കേരള രാഷ്ട്രീയത്തിലെ മരയൊന്താണെന്നും കോണ്‍ഗ്രസുമായി സഹകരിക്കണം എന്ന ജോര്‍ജിന്റെ ആഗ്രഹത്തെ അസാധ്യം എന്നു മാത്രമെ വിശേഷിപ്പിക്കുവാനാവു എന്നും പ്രിന്‍സ് പറഞ്ഞു.നിയമസഭയില്‍ ബി ജെ പിക്ക് ഒപ്പം ഇരുന്ന ജോര്‍ജ് ഇപ്പോള്‍ കോണ്‍ഗ്രസ് സ്‌നേഹം പ്രകടിപ്പിക്കുന്നത് അപഹാസ്യമാണെന്നും അഭയം കൊടുത്ത വീടിന്റെ കഴുക്കോല്‍ ഊരുന്ന കഥാ പാത്രത്തിന്റെ വഞ്ചനയെക്കാള്‍ നീചമായ ചെയ്തികളുടെ ചരിത്രമാണ് ജോര്‍ജിനെന്നും ലൂക്കോസ് പറഞ്ഞു.