1 മില്ല്യന്‍ ലൈക്ക് നേടി കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ്

police

ലൈക്കോട് ലൈക്ക്‌ , ഒടുവിൽ 1 മില്ല്യന്‍ ലൈക്ക് നേടി കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് അഭിമാനത്തോടെ തലയുയർത്തി. 1 മില്ല്യന്‍ ലൈക്ക് നേടി സോഷ്യല്‍ മീഡിയ രംഗത്ത് കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് ചരിത്രം സൃഷ്ടിച്ചു. ന്യൂയോര്‍ക്ക് പൊലീസിന്റെ ഫേസ്ബുക് പേജിനെ ഓവർ ടേക്ക് ചെയ്താണ് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് തിളങ്ങിയത്.നവമാധ്യമങ്ങളിലെ ആരോഗ്യപരമായ ഇടപെടലുകള്‍ക്ക് മികച്ച ഉദാഹരണമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ട്രോളുകളുടേയും, വീഡിയോകളുടേയും രൂപത്തില്‍ അവതരിപ്പിച്ച ആശയം വന്‍ ഹിറ്റായതോടെയാണ് കേരള പൊലീസ് പുതു ചരിത്രം സൃഷ്ടിച്ചത്.
സോഷ്യല്‍ മീഡിയ വഴി പൊലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും, ട്രാഫിക് – സൈബര്‍ സംബന്ധമായ ബോധവല്‍ക്കരണവും, നിയമകാര്യങ്ങള്‍ എന്നിവ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് കേരള പൊലീസ് ഫെയ്സ്ബുക്ക് പേജ് ആരംഭിച്ചത്.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പൊതു ജനങ്ങള്‍ കൈനീട്ടി സ്വീകരിച്ചതോടെ വന്‍ ജനപിന്‍തുണയാണ് കേരള പൊലീസിന്റെ ഫെയ്സ് ബുക്ക് പേജിന് ലഭിച്ചിരുന്നത്. പേജില്‍ ട്രോളുകളുടേയും, വീഡിയോകളുടേയും രൂപത്തില്‍ അവതരിപ്പിച്ച ആശയം വന്‍ ഹിറ്റായതോടെയാണ് ലോകോത്തര പൊലീസ് പേജുകളെ പിന്നിലാക്കി കേരള പൊലീസ് നേട്ടം കൊയ്യുന്നത്.