പ്രധാനമന്ത്രി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സന്ദർശിക്കുന്നു

modi

ജനുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സന്ദർശിക്കുന്നു. വൈകീട്ട് 7 മണിക്കും 9 മണിക്കും ഇടയിലുള്ള സമയത്താണ് പ്രധാനമന്ത്രി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് . അതോടൊപ്പം ക്ഷേത്രത്തിലും പരിസരത്തും ടൂറിസം മന്ത്രാലയം ആവിഷ്കരിച്ച സ്വദേശ് ദര്‍ശന്‍ പദ്ധതി വഴി പൂര്‍ത്തീകരിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു. പൈതൃക കാല്‍നടപ്പാതയുടെ നിര്‍മ്മാണം , പത്മതീര്‍ത്ഥകുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, ബയോ ടോയ്‍ലെറ്റുകള്‍, കുളിമുറികള്‍, ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളും സുരക്ഷാ ഉപകരണങ്ങള്‍, ഡിജിറ്റല്‍ മ്യൂസിയത്തിനുള്ള സോഫ്റ്റ് വെയ്‌റുകള്‍ തുടങ്ങിയവയുടെ സജ്ജീകരണവുമാണ് 90 കോടി രൂപ ചിലവഴിച്ചു ടൂറിസം മന്ത്രാലയം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതി വഴി നടപ്പിലാക്കിയിരിക്കുന്നത്. അതേ ദിവസം കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കുന്നുണ്ട്.