Tuesday, November 12, 2024
HomeNationalസുപ്രീംകോടതി ഉത്തരവിലൂടെ തിരിച്ചു വന്ന സിബിഐ ഡയറക്ടറെ ധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി മാറ്റാന്‍ തീരുമാനിച്ചു

സുപ്രീംകോടതി ഉത്തരവിലൂടെ തിരിച്ചു വന്ന സിബിഐ ഡയറക്ടറെ ധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി മാറ്റാന്‍ തീരുമാനിച്ചു

സുപ്രീംകോടതി ഉത്തരവിലൂടെ കഴിഞ്ഞദിവസം സിബിഐ ഡയറക്ടറായി തിരിച്ചെത്തിയ ആലോക് വര്‍മയെ വീണ്ടും പുറത്താക്കി. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചത്. രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത സുപ്രീംകോടതി ജഡ്ജി എ കെ സിക്രി വര്‍മയെ മാറ്റുന്നതിനെ അനുകൂലിച്ചു. പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ തീരുമാനത്തോട് വിയോജിച്ചു.
നേരത്തേ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ അര്‍ധരാത്രി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സിബിഐ ഡയറക്ടറെ നിയമിക്കാന്‍ അധികാരമുള്ള സെലക്ഷന്‍ കമ്മിറ്റി തന്നെ അലോക് വര്‍മ തുടരുന്ന കാര്യം തീരുമാനിക്കട്ടെ എന്നാണ് സുപ്രീംകോടതി വിധിച്ചത്.

ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കിയ നടപടി സുപ്രീംകോടതി ഈ മാസം റദ്ദാക്കിയ പശ്ചാത്തലത്തില്‍ ആലോക് വര്‍മ ബുധനാഴ്ച വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ഉന്നത സമിതിയുടെ തീരുമാനം വരുന്നതുവരെ ദൈനംദിന നടപടികളൊികെയുള്ള കാര്യങ്ങളില്‍ വര്‍മ തീരുമാനങ്ങളെടുക്കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈമാസം 31 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി.

വൈകിട്ട് നാലരയോടെ സെലക്ഷന്‍ കമ്മിറ്റി യോഗം പുരോഗമിക്കുമ്ബോള്‍ത്തന്നെ മുന്‍ സിബിഐ ഡയറക്ടറായിരുന്ന നാഗേശ്വര്‍ റാവു നടത്തിയ സ്ഥലം മാറ്റ ഉത്തരവുകളെല്ലാം അലോക് വര്‍മ റദ്ദാക്കിയിരുന്നു. ഉപഡയറക്ടറായ രാകേഷ് അസ്താനയ്ക്കെതിരായ കേസുകളെല്ലാം പുതിയ ഉദ്യോഗസ്ഥര്‍ അന്വേഷിക്കാനം അലോക് വര്‍മ ഉത്തരവിട്ടു. ഇതോടെ റഫാല്‍ ഉള്‍പ്പടെയുള്ള കേസുകളില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പോലും വര്‍മ മടിക്കില്ലെന്ന സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് വര്‍മയെ മാറ്റാന്‍ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി തീരുമാനിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments