റാഫേല്‍ ; സി.എ.ജി റിപ്പോര്‍ട്ട്​ തിങ്കളാഴ്​ച രാഷ്​ട്രപതിക്ക്​ സമര്‍പ്പിക്കുമെന്ന്​ സൂചന​

raphal

റാഫേല്‍ കരാര്‍ ​ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട്​ തിങ്കളാഴ്​ച രാഷ്​ട്രപതിക്ക്​ സമര്‍പ്പിക്കുമെന്ന്​ സൂചന​. വ്യോമസേനയുടെ ആയുധ ഇടപാടുകള്‍ മുഴുവന്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്​ച തന്നെ റിപ്പോര്‍ട്ട്​ പൂര്‍ത്തിയായതായാണ്​ വിവരം​. റിപ്പോര്‍ട്ട്​ ബുധനാഴ്​ച പാര്‍ലമെന്റില്‍ വയ്ക്കും.റിപ്പോര്‍ട്ടി​​​ന്റെ തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാരിന്​ കൈമാറിയതിന്​ ശേഷമായിരിക്കും പാര്‍ലമെന്റിന്റെ ഇരുസഭകളിലും വയ്ക്കുക. ഇതിനായി രാഷ്​ട്രപതി ഭവന്‍ ​ ലോക്​സഭാ സ്​പീക്കര്‍ക്കും രാജ്യസഭാ അദ്ധ്യക്ഷനും റിപ്പോര്‍ട്ട് കൈമാറും.ഇടപാടില്‍ പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിന് വലിയ പ്രാധാന്യമാണുള്ളത്​. റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഒാഫീസ്​ സമാന്തര ഇടപെടല്‍ നടത്തിയ വിവരം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മറച്ചുവെച്ചു എന്ന സൂചനയും പുറത്തായി. ഫ്രഞ്ച് കമ്ബനിയുമായി പ്രധാനമന്ത്രിയുടെ ഒാഫീസ്​ സമാന്തര ചര്‍ച്ച നടത്തിയതി​​​ന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റാഫാല്‍ പ്രക്ഷോഭം കടുപ്പിച്ച കോണ്‍ഗ്രസ്, വരും ദിവസങ്ങളില്‍ ഇക്കാര്യവും പാര്‍ലമെന്റില്‍ ഉന്നയിക്കും. രേഖകള്‍ സര്‍ക്കാര്‍ മറച്ചുവച്ചുവെന്നും അവ കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കില്‍ റഫാല്‍ കേസിലെ വിധി മറ്റൊന്നാകുമായിരുന്നുവെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.