കേരളത്തിലും മറ്റ് 21 സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തും

കേരളത്തിലും മറ്റ് 21 സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 7 ഘട്ടങ്ങളായി നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും നടത്തുമെന്നാണ് റിപ്പോർട്ട് . ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നിവിടങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പും ലോകസഭ തെരഞ്ഞെടുപ്പിനൊപ്പം നടത്തുക. എന്നാല്‍ ജമ്മു കശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെയും സുരക്ഷയും പരിഗണിച്ചാണിതെന്ന് കരുതുന്നു.ജമ്മു കശ്മീരില്‍ നിയമസഭ പിരിച്ച്‌ വിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത് സുരക്ഷ പ്രശ്നങ്ങള്‍ മാനിച്ചാണ്. ലോകസഭ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് നടത്തുക. എന്നാല്‍ ജമ്മു കശ്മീരിലെ ഒരു മണ്ഡലത്തില്‍ മാത്രം അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. അനന്ത് നാഗാണ് ഈ മണ്ഡലം, കനത്ത സുരക്ഷ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന അനന്തനാഗില്‍ മൂനു ഘട്ടങ്ങളായാണ് വോട്ടിങ് ഉണ്ടാകുക. പുല്‍വാമ അടക്കമുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇങ്ങനെയൊരു ഒരു തീരുമാനത്തിലെത്തിച്ചേർന്നത് . തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനന്ത്നാഗിന് പ്രത്യേക പരിഗണന ലഭിച്ചത്. ശ്രീനഗറില്‍ നിന്ന് 53 കിലോമീറ്റര്‍ മാറിയാണ് അനന്ത് നാഗ് സ്ഥിതി ചെയ്യുന്നത്. പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്നുണ്ടായ പാക് പ്രകോപനവും കശ്മീരിലെ സ്ഥിതി ഗതികള്‍ വഷളാക്കിയിരുന്നു ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. അസംബ്ലി തിരഞ്ഞെടുപ്പ് കാശ്മീരില്‍ നടത്തുന്നതെങ്ങനെയെന്നു സുരക്ഷ ഉദ്യോഗസ്ഥരോടും മറ്റും ചർച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ.