Saturday, December 14, 2024
HomeNationalഫേ​സ് ബു​ക്കി​ന്‍റെ രാ​ഷ്ട്രീ​യ പ​ര​സ്യ​വ​രു​മാ​ന​ത്തി​ന്റെ ക​ണ​ക്കു​ പുറത്തു വിട്ടു

ഫേ​സ് ബു​ക്കി​ന്‍റെ രാ​ഷ്ട്രീ​യ പ​ര​സ്യ​വ​രു​മാ​ന​ത്തി​ന്റെ ക​ണ​ക്കു​ പുറത്തു വിട്ടു

ഫേ​സ് ബു​ക്കി​ന്‍റെ രാ​ഷ്ട്രീ​യ പ​ര​സ്യ​വ​രു​മാ​ന​ത്തി​ല്‍ എ​ഴു​പ​ത് ശ​ത​മാ​ന​വും ന​ല്‍​കു​ന്ന​ത് ബി​ജെ​പി​യും കേ​ന്ദ്ര സ​ര്‍​ക്കാ​രു​മെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ല്‍ മാ​ര്‍​ച്ച്‌ ര​ണ്ടു വ​രെ​യു​ള്ള സ​മ​യ​ത്തെ പ​ര​സ്യ​വ​രു​മാ​ന​ത്തി​ന്‍റെ സ്രോ​ത​സു​ക​ളെ​ക്കു​റി​ച്ചു ഫേ​സ്ബു​ക്ക് ത​ന്നെ പു​റ​ത്തു വി​ട്ട ക​ണ​ക്കു​ക​ളി​ല്‍ നി​ന്നാ​ണ് ഇ​ത് വ്യ​ക്ത​മാ​കു​ന്ന​ത്. ഫേ​സ്ബു​ക്ക് ആ​ഡ് ലൈ​ബ്ര​റി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ച​ത് ഈ​യി​ടെ​യാ​ണ്. ഫേ​സ്ബു​ക്കി​ലേ​യും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലേ​യും രാ​ഷ്ട്രീ​യ ബ​ന്ധ​മു​ള്ള​തും ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​യ പ​ര​സ്യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളാ​ണി​ത്. ഫേ​സ്ബു​ക്ക് പ്ര​സി​ദ്ധീ​ക​രി​ച്ച ഡാ​റ്റാ ബേ​സി​ല്‍ ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച്‌ മാ​സ​ങ്ങ​ളി​ല്‍ ഇ​ത്ത​രം പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ച 2,500 പേ​ജു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണു​ള്ള​ത്. പ​തി​നാ​യി​ര​മോ അ​തി​ല്‍ അ​ധി​ക​മോ രൂ​പ ചെ​ല​വ​ഴി​ച്ച 221 പേ​ജു​ക​ളാ​ണു​ള്ള​ത്.

ഫേ​സ്ബു​ക്കി​ന് ആ​കെ ല​ഭി​ച്ച 3.8 കോ​ടി​യി​ല്‍ 2.7 കോ​ടി​യും (69.57%) മു​ട​ക്കി​യ​ത് ബി​ജെ​പി​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രും ചേ​ര്‍​ന്നാ​ണ്. പാ​ര്‍​ട്ടി നേ​രി​ട്ടു ന​ട​ത്തു​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​ടേ​യും മ​ന്ത്രി​മാ​രു​ടേ​യും പ്ര​ചാ​ര​ണ പേ​ജു​ക​ളു​ടെ​യും പ​ര​സ്യ ചെ​ല​വ് 1.5 കോ​ടി രൂ​പ​യാ​ണ്. ഫെ​ബ്രു​വ​രി​യി​ല്‍ ആ​രം​ഭി​ച്ച ബി​ജെ​പി അ​നു​കൂ​ല പേ​ജാ​യ ഭാ​ര​ത് കെ ​മ​ന്‍ കി ​ബാ​ത് മാ​ത്രം ചെ​ല​വാ​ക്കി​യ​ത് 1.2 കോ​ടി​യാ​ണ്.രാ​ഷ്ട്രീ​യ പ​ര​സ്യ​ദാ​താ​ക്ക​ളി​ല്‍ മു​ന്‍ നി​ര​യി​ലു​ള്ള പ​ത്ത് പേ​ജു​ക​ളി​ല്‍ എ​ട്ടും ബി​ജെ​പി ബ​ന്ധ​മു​ള്ള​വ​യാ​ണ്. 2.3 കോ​ടി രൂ​പ​യാ​ണ് ബി​ജെ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​ജു​ക​ള്‍ ക​ഴി​ഞ്ഞ മാ​സം മാ​ത്രം ചെ​ല​വ​ഴി​ച്ച​ത്. പാ​ര്‍​ട്ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ര​സ്യ​ദാ​താ​ക്ക​ളു​ടെ ധ​ന​വി​നി​യോ​ഗം പ​രി​ശോ​ധി​ച്ചാ​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത് ബി​ജു ജ​ന​താ​ദ​ള്‍ ആ​ണ്. 8.6 ല​ക്ഷം രൂ​പ​യാ​ണ് ബി​ജെ​ഡി ചെ​ല​വി​ട്ട​ത്. മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സി​ന് ചെ​ല​വ​ഴി​ക്കാ​നാ​യ​ത് 5.6 ല​ക്ഷം മാ​ത്രം. വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സ് (2.8 ല​ക്ഷം), തെ​ലു​ങ്കു​ദേ​ശം പാ​ര്‍​ട്ടി (1.9 ല​ക്ഷം), എ​ഐ​ഡി​എം​കെ (32,812) ആം ​ആ​ദ്മി പാ​ര്‍​ട്ടി (26,537), ബ​ഹു​ജ​ന്‍ സ​മാ​ജ് പാ​ര്‍​ട്ടി (11,478), ശി​വ​സേ​ന (10,000) എ​ന്നി​വ​രാ​ണ് തു​ട​ര്‍​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ല്‍.ഗ​വ​ണ്‍​മെ​ന്‍റ് പേ​ജു​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ണം ചെ​ല​വി​ടു​ന്ന​ത് കേ​ന്ദ്ര സ​ര്‍​ക്കാ​രാ​ണ്. മൈ​ഗ​വ് ഇ​ന്ത്യ എ​ന്ന പേ​ജ് മാ​ത്രം 34 ല​ക്ഷം രൂ​പ​യു​ടെ പ​ര​സ്യം ഒ​രു മാ​സ​ത്തി​നി​ടെ ഫേ​സ്ബു​ക്കി​ന് ന​ല്‍​കി. പ്ര​തി​പ​ക്ഷ​ത്തു​ള്ള പേ​ജു​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​ത് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക പേ​ജാ​ണ്. ഏ​ഴ് ല​ക്ഷ​ത്തി​ല്‍ അ​ധി​കം രൂ​പ​യാ​ണ് എ​ച്ച്‌.​ഡി കു​മാ​ര​സ്വാ​മി സ​ര്‍​ക്കാ​ര്‍ ആ​കെ മു​ട​ക്കി​യ​ത്. ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ ബി​ജെ​ഡി​യു​ടെ ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്നാ​യി​ക്ക് 8.5 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ സ​ര്‍​ക്കാ​ര്‍ ധ​നം ഔ​ദ്യോ​ഗി​ക പേ​ജി​ലെ പ​ര​സ്യ​ത്തി​ന് ചെ​ല​വാ​ക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments