ഹൃദയമിടിപ്പുള്ള കുഞ്ഞിന്റെ ഗര്‍ഭഛിദ്ര നിരോധന നിയമം ടെന്നസി പാസാക്കി

lifeReporter  – പി.പി. ചെറിയാന്‍

നാഷ് വില്ല: ഗര്‍ഭഛിദ്രം പൂര്‍ണ്മായും നിരോധിക്കുന്നതിന്റെ ആദ്യപടിയായി ഹൃദയമിടിപ്പു തുടങ്ങിയ കുഞ്ഞിന്റെ ഗര്‍ഭഛിദ്രം ഒഴിവാക്കുന്ന നിയമത്തിന് ടെന്നിസ്സി സ്റ്റേറ്റ് ഹൗസിന്റെ അംഗീകാരം.റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ തയ്യാറാക്കിയ ബില്‍ മാര്‍ച്ച് 7 വ്യാഴാഴ്ച ഇരുപത്തി ഒന്നിനെതിരെ 65 വോട്ടുകളോടെയാണ് പാസ്സാക്കിയത്.

“ഗര്‍ഭസ്ഥ ശിശുവിന്റെ വധം യാതൊരു വിധത്തിലും അംഗീകരിക്കാനില്ല.’ ബില്ലു സഭയില്‍ അവതരിപ്പിച്ചുകൊണ്ട് സ്റ്റേറ്റ് ഹൗസ് റിപ്പബ്ലിക്കന്‍ പ്രതിനിധി മൈക്ക് വാന്‍ ഹസ്സ് പറഞ്ഞു.ഏതു ഘട്ടത്തിലായാലും മനുഷ്യ ജീവന്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രത്യേകിച്ചു നിരപരാധികളായ ഗര്‍ഭസ്ഥ ശിശുക്കളുടെ’ റിപ്പബ്ലിക്കന്‍ മാത്യു ഹില്‍ ബില്ലിനെ പിന്തുണ പ്രഖ്യാപിച്ചു അറിയിച്ചു.

സെനറ്റ് പാസ്സാക്കിയാല്‍ ഈ ബില്ലില്‍ ഒപ്പിടുമെന്ന് ഗവര്‍ണ്ണര്‍ ബില്‍ലീ പറഞ്ഞു.സംസ്ഥാനത്ത് ഗര്‍ഭഛിദ്രത്തിന്റെ എണ്ണം കുറക്കുന്നതിന് സഭ സ്വീകരിക്കുന്ന ഏതു തീരുമാനത്തിനും എന്റെ പിന്തുണ ഉറപ്പാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഗര്‍ഭഛിദ്രത്തിനെതിരെ പ്രസിഡന്റ് ട്രമ്പ് ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പ്രസിഡന്റിന്റെ നിലപാടിനെ സ്വാഗതം ചെയ്തിട്ടുണ്ട്.