റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാളസ് -യുവതലമുറയിലെ മയക്കുമരുന്നുപയോഗത്തെക്കുറിച്ചും അതിന്റെ ഭവിഷ്യത്തെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളും വിഷയമാക്കി കലാവേദി ടി വി ഡോട്ട് കോമിൽ പ്രേത്യക അഭിമുഖം അവതരിപ്പിക്കുന്നു. പ്രശസ്ത മാധ്യമ പ്രവർത്തകനായ ശ്രീ കോര സൺ വർഗീസ് നടത്തിവരുന്ന വാൽക്കണ്ണാടി എന്ന പരിപാടിയിലാണ് ഈ പ്രേത്യക അഭിമുഖം അവതരിപ്പിക്കുന്നത്. അമേരിക്കയിൽ സോഷ്യൽ വർക്കർ ആയി ജോലി ചെയ്യുന്ന സാബു തടിപ്പുഴയുമായി നടത്തുന്ന അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഈ വിഷയം അവതരിപ്പിക്കുന്നത്. സാബുവിനെ ക്കൂടാതെ ന്യൂ യോർക്കിലെ സെർട്ടിഫൈഡ് സൈക്കിയാട്രിസ്റ് ഡോക്ടർ അനുപ്രിയ ഇട്ടീരയും വളരെ പ്രധാനപ്പെട്ട വിവരങ്ങളുമായി അഭിമുഖത്തിന്റെ ഭാഗമാകുന്നു.
പ്രേത്യകിച്ചു അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും റീക്രീയേഷനൽ മരിഹുവാന നിയമവിധേയമാക്കികൊണ്ടിരിക്കുന്ന ഈ സഹചര്യത്തിൽ പല മാതാപിതാക്കളും ഈ വിഷയത്തെ വളരെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ന്യൂ യോർക്കിൽ അധികം വൈകാതെ റീക്രീയേഷനൽ മരിഹുവാന നിയമവിധേയമാക്കാനുള്ള നടപടികൾ തുടർന്ന് വരികയാണ്. കുട്ടികൾ സഹപാഠികളുടെ പ്രേരണകൊണ്ടോ ജിജ്ഞാസ കൊണ്ടോ ഇത്തരം മയക്കുമരുന്നുകൾ ഉപയോഗിക്കുക വഴി അതിൽ കൂടുതൽ ആസക്തിയുള്ളവരായി അടിമപ്പെട്ടുപോകാനുള്ള സാധ്യതയാണ് മാതാപിതാക്കളെ ഉൽക്കണ്ഠകുലരാക്കുന്നത്. ഇത് കുട്ടികളുടെ ഭാവിയെ സാരമായി ബാധിക്കുമെന്നവർ കരുതുന്നു. അത് വഴി കുറ്റകരമായ പ്രവർത്തിയിൽ കുട്ടികൾ ഏർപ്പെടുവാനുള്ള സാഹചര്യവും തള്ളിക്കളയാനാവില്ല.മയക്കു മരുന്നിന്റെ സ്വാധിനത്തിൽ ഉണ്ടായേക്കാവുന്ന ഒരു പോലീസ് കേസോ കുറ്റാരോപണമോ കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നതും ഈ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ഈയവസരത്തിലാണ് ഇതിന്റെ ഗൗരവം മനസിലാക്കി കലാവേദി ടി വി ഈ വിഷയം പൊതുസമക്ഷം ചർച്ചയ്ക്കു വയ്ക്കുന്നത്. ഈ അഭിമുഖത്തിൽ വളരെ പ്രധാനപ്പെട്ട വിവരങ്ങളാണ് ശ്രീ സാബുവും ഡോക്ടർ അനുപ്രിയയും നൽകുന്നത്. വിഷയത്തിന്റെ താനാരിഴ കീറി വിശകലനത്തിന് സമർത്ഥനായ ശ്രീ കോര സൺ അതി സമർത്ഥമായി ഈ അഭിമുഖം നയിക്കുന്നു. കാണുക ഈ ഞായറാഴ്ച മുതൽ കലാവേദി ടി വി ഡോട്ട് കോമിൽ.