രാമക്ഷേത്രം പണിയുന്നതിനെ എതിര്‍ക്കുന്നവരുടെ തല വെട്ടുമെന്ന് ബിജെപി എംഎല്‍എ

ram temple bjp mla

രാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു എംഎല്‍എയുടെ പ്രകോപനപരമായ പ്രസംഗം.

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ എതിര്‍ക്കുന്നവരുടെ തല വെട്ടുമെന്ന് ബിജെപി എംഎല്‍എ. ഘോഷമഹല്‍ എംഎല്‍എയായ ടി രാജസിങ്ങാണ് രാമക്ഷേത്രം നിര്‍മാണം എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി കണ്ട് തല വെട്ടുമെന്ന് പ്രസംഗിച്ചത്. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു എംഎല്‍എയുടെ പ്രകോപനപരമായ പ്രസംഗം. രാമക്ഷേത്രം നിര്‍മാണത്തെ എതിര്‍ക്കുന്നവരെ വെല്ലുവിളിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു.