പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ കര്‍ഷകര്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചു

naked farmers

വരള്‍ച്ചാ ദുരിതാശ്വാസമുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം നടത്തുന്ന തമിഴ്‌നാട്ടിലെ കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് സമീപം വിവസ്ത്രരായി പ്രതിഷേധിച്ചു. പ്രധാനമന്ത്രിയെ കണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്.
ഇതേത്തുടര്‍ന്ന് പോലിസ് ഇടപെട്ട് പ്രക്ഷോഭകരെ സ്ഥലത്തു നിന്ന് നീക്കി.
തങ്ങളുടെ വായ്പ എഴുതിതള്ളണമെന്നും 40,000 കോടിയുടെ വരള്‍ച്ചാ പാക്കേജ് അനുവദിക്കണമെന്നുമാവശ്യപ്പെട്ട് മാര്‍ച്ച് 14 മുതല്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ജന്ദര്‍മന്ദറില്‍ പ്രക്ഷോഭത്തിലാണ്. കഴുത്തില്‍ മനുഷ്യ തലയോട്ടികള്‍ അണിഞ്ഞാണ് സമരം.