Thursday, April 25, 2024
HomeInternationalജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഒടുവില്‍ ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചു

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഒടുവില്‍ ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചു

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഒടുവില്‍ ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചു. ബ്രിട്ടിഷ് പാര്‍ലമെന്‍റില്‍ വച്ച്‌ പ്രധാനമന്ത്രി തെരേസ മേയാണ് ഖേദം പ്രകടിപ്പിച്ച്‌ പ്രസ്താവന നടത്തിയത്. ചരിത്രത്തിലെ എറ്റവും ക്രൂരമായ ഏടുകളില്‍ ഒന്നാണ് 1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. ഏപ്രില്‍ 13ന് ജാലിയന്‍വാലാബാഗ് മൈതാനത്ത് സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് വരുന്ന പൊതുജനത്തിന് നേരെ ജനറല്‍ ഡയറിന്‍റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ യോഗം ചേര്‍ന്നവര്‍ക്കെതിരായണ് വെടിവയ്പ്പ് നടന്നത്.

379 പേര്‍ വെടിവെപ്പില്‍ മരിച്ചുവെന്നാണ്‌ ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ കണക്ക്. 1800ല്‍ ഏറെ പേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂട്ടക്കൊലയില്‍ നിരുപാധികം മാപ്പ് പറയണമെന്ന് ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് എന്തായാലും ബ്രിട്ടന്‍ തയ്യാറായിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments