Thursday, March 28, 2024
HomeKeralaനടി അക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

നടി അക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

നടി അക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കൊടതി. പ്രതിതിരെ കുറ്റം ചുമത്തില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. കോടതിയുടെ അധികാരത്തില്‍ വരുന്ന കാര്യമാണ് കുറ്റം ചുമത്തുക എന്നതെന്നും കേസിലെ വിചാരണ വൈകിപ്പിക്കാനല്ലേ സര്‍ക്കാരിന്റെ നിലപാട് കാരണമാകൂ എന്നും കോടതി വിമര്‍ശിച്ചു. കേസിലെ ആറാം പ്രതി പ്രദീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം. പ്രധാന സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയശേഷം വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് നടി ആക്രമണത്തിന് ഇരയാകുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ്. ഈ ഹര്‍ജിയില്‍ തീരുമാനമാകും വരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments