Thursday, April 25, 2024
HomeNationalമോദിയുടെയും ബിജെപിയുടേയും നമോ ടിവി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി

മോദിയുടെയും ബിജെപിയുടേയും നമോ ടിവി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി

നരേന്ദ്ര മോദിയുടെയും ബിജെപിയുടേയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന നമോ ടിവി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയെന്ന് റിപ്പോര്‍ട്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കുന്ന പി എം നരേന്ദ്ര മോദി എന്ന സിനിമ നമോ ടിവിയില്‍ റിലീസ് ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുന്നത് നേരത്തെ വിലക്കിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ അത്തരം ചിത്രങ്ങള്‍ റിലീസ് ചെയ്യരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. വിവേക് ഒബ്‌റോയിയാണ് പി എം മോദി ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം ചെയ്തിരുന്നത്. പി എം നരേന്ദ്ര മോദി എന്ന ചിത്രത്തെക്കൂടാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും ജീവിത ചരിത്രം പറയുന്ന സിനിമകള്‍ക്കും ഇലക്ഷന്‍ കഴിയുന്നത് വരെ റിലീസ് ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ട്.

പി.എം.നരേന്ദ്ര മോദി എന്ന സിനിമ വ്യാഴാഴ്ച തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. സിനിമയ്ക്ക് എതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീംകോടതി തീരുമാനം കമ്മീഷന് വിട്ടിരുന്നു. തുടര്‍ന്ന് മുഖ്യ തുരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സിനിമ വിലക്കാനുള്ള തീരുമാനം. ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെയോ പാര്‍ട്ടിയുടെയോ ചരിത്രം പ്രതിപാദിക്കുന്ന സിനിമ പെരുമാറ്റ ചട്ടം നിലനില്‍ക്കെ തിയറ്ററുകളിലോ ദൃശ്യ മാധ്യമങ്ങളിലോ പ്രദര്‍ശിപ്പിക്കരുതെന്ന് കമ്മീഷന്‍ വാര്‍ത്താ വിതരണ മന്ത്രാലയം സെന്‍സര്‍ ബോര്‍ഡ്, സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എല്ലാ പാര്‍ട്ടികള്‍ക്കും ഒരു പോലെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള അവകാശം ലംഘിക്കുന്നതാണ് ഇത്തരം സിനിമകള്‍ എന്നാണ് കമ്മീഷന്‍ വിലയിരുത്തല്‍. പി എം മോദി പ്രദര്‍ശിപ്പിക്കരുതെന്ന് നിര്‍മ്മാതാക്കള്‍ക്ക് കമ്മീഷന്‍ അറിയിപ്പ് നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments