തൊടുപുഴയിൽ ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് ജാമ്യം

7 YEARS

ഏഴ് വയസുകാരനായ സ്വന്തം മകനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കുറ്റകൃത്യം മറച്ചുവച്ചതിനും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. കുട്ടിയെ കൊലപ്പെടുത്തിയ അരുണ്‍ ആനന്ദിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അമ്മയെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ അമ്മ പങ്കാളിയാകാത്തതിനാലാണ് തൊടുപുഴ മുട്ടംകോടതി ജാമ്യം അനുവദിച്ചത്. 10 വര്‍‍‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുട്ടിയുടെ അമ്മ ചെയ്തത്. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് ദിവസങ്ങളോളം വെന്റിലേറ്ററില്‍ തുടര്‍ന്ന ശേഷം ഏഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങിയത്. അരുണ്‍ ആനന്ദ് നിലവില്‍ റിമാന്‍ഡിലാണ്. മാര്‍ച്ച്‌ 28 നായിരുന്നു ഏഴ് വയസുകാരന് ക്രൂര മര്‍ദ്ദനമേല്‍ക്കുന്നത്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലച്ചോറ് പുറത്തുവന്നിരുന്നു. അരുണ്‍ ആന്ദില്‍ നിന്നും ക്രൂര പീഡനമാണ് ഏഴുവയസുകാരന്‍ ഏറ്റുവാങ്ങിയത്.